'കങ്കുവ' സീൻസ് കണ്ട് ത്രില്ലടിച്ച് തെലുങ്ക് വിതരണക്കാർ; പുലർച്ചെ ഒരു മണിക്ക് റിലീസ് ചെയ്യാൻ പദ്ധതി

കങ്കുവയിലെ ചില രംഗങ്ങൾ താൻ കണ്ടുവെന്നും അത് അത്യുഗ്രമാണെന്നുമാണ് മൈത്രി ശശി പറയുന്നത്

dot image

തെന്നിന്ത്യൻ സിനിമാലോകം മുഴുവൻ സൂര്യ ചിത്രം കങ്കുവയുടെ റിലീസിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിൽ ഒട്ടുമിക്ക ഇൻഡസ്ട്രികളിലും റെക്കോർഡ് സ്ക്രീൻ കൗണ്ടുകളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതും. ഈ അവസരത്തിൽ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ സിനിമയുടെ റിലീസ് എപ്പോഴായിരിക്കും എന്നത് സംബന്ധിച്ച് പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നിരിക്കുകയാണ്. ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ചിത്രം പുലർച്ചെ ഒരു മണിക്ക് റിലീസ് ചെയ്യാനുള്ള പദ്ധതിയിലാണ് വിതരണക്കാരായ മൈത്രി.

സിനിമയുടെ പ്രമോഷൻ വേളയിൽ മൈത്രി ശശി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കങ്കുവയിലെ ചില രംഗങ്ങൾ താൻ കണ്ടുവെന്നും അത് അത്യുഗ്രമാണെന്നുമാണ് മൈത്രി ശശി പറയുന്നത്. നിർമ്മാതാവ് സമ്മതിക്കുകയാണെങ്കിൽ സംസ്ഥാനങ്ങളിൽ ഒരു മണി മുതൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശിവയുടെ സംവിധാനത്തിലെത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രമാണ് കങ്കുവ. നവംബർ 14-നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബുക്ക് മൈ ഷോ അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ഇൻട്രസ്റ്റും വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബുക്ക് മൈ ഷോ പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഒരു ലക്ഷത്തിലധികം 'ഇൻട്രസ്റ്റാണ്' സിനിമക്ക് ലഭിച്ചിരിക്കുന്നത്.

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടി ദിഷ പഠാണിയാണ് നായികാ വേഷം ചെയ്യുന്നത്. ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും സിനിമയുടെ ഭാഗമാകുന്നുണ്ട്.

Content Highlights: Telugu distributor plans special 1 AM screenings for Suriya's Kanguva movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us