വിജയ്‌യുടെ 'മാനാടിന്' ഒരു ദിവസം മാത്രം ബാക്കി; സിനിമ പോലെ വിജയിക്കുമോ ?

കാമരാജ്, പെരിയാർ, അംബേദ്കർ എന്നിവരുടെ ആശയങ്ങളായിരിക്കും വിജയ്‌യുടെ പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമെന്ന് വ്യക്തമായ സൂചനകൾ നൽകുന്നതാണ് സമ്മേളന വേദി

dot image

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി നടനും തമിഴ്‌നാട് വെട്രി കഴകം പ്രസിഡന്റുമായ വിജയ് തന്റെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനത്തിന് തയ്യാറെടുക്കുകയാണ്. ഒക്ടോബർ 27 ന് തമിഴ്‌നാട് വില്ലുപുരത്ത് നടക്കുന്ന ആദ്യ പൊതുസമ്മേളനത്തിന് വിപുലമായ സജ്ജീകരണങ്ങളാണ് നടത്തിയിരിക്കുന്നത്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരും വിജയ് ആരാധകരും സമ്മേളനത്തിന് എത്തി തുടങ്ങിയിട്ടുണ്ട്.

വിജയ് സിനിമകൾ പോലെ തന്നെ ആദ്യ പൊതുസമ്മേളനവും വിജയമാവുമോയെന്നാണ് ആരാധകരും രാഷ്ട്രീയ പാർട്ടികളും ഉറ്റുനോക്കുന്നത്. സെപ്റ്റംബറിൽ നടത്താനിരുന്ന സമ്മേളനം പൊലീസ് ക്ലിയറൻസ് കിട്ടാത്തത് മൂലം ഒക്ടോബറിലേക്ക് മാറ്റുകയായിരുന്നു. ആഗസ്ത് 27നായിരുന്നു ടിവികെ ജനറൽ സെക്രട്ടറി എൻ ആനന്ദ് വില്ലുപുരം ജില്ലാ പൊലീസ് ഡിപ്പാർട്ട്‌മെന്റിന് സമ്മേളനം നടത്താൻ അനുമതി തേടി നിവേദനം നൽകിയത്. എന്നാൽ, പൊലീസ് ക്ലിയറൻസ് ലഭിച്ചില്ല. കൂടാതെ സമ്മേളനവുമായി ബന്ധപ്പെട്ട് 21 ചോദ്യങ്ങൾ പൊലീസ് നൽകുകയും ചെയ്തു. ഇതിന് ഉത്തരം നൽകിയതോടെയാണ് സമ്മേളനത്തിന് പൊലീസ് അനുമതി നൽകിയത്.

TVK Vijay First Public Meeting
വില്ലുപുരത്ത് ഒരുങ്ങുന്ന സമ്മേളന വേദി

വില്ലുപുരത്ത് 85 ഏക്കർ സ്ഥലമാണ് സമ്മേളനം നടത്താൻ പാർട്ടി തിരഞ്ഞെടുത്തത്. സമ്മേളന നഗരിയിൽ ഒന്നടങ്കമായി അഞ്ഞൂറിലധികം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. സമ്മേളന നഗരിയിൽ വഴി തെറ്റിയാലോ ആളുകളെ കാണാതായാലോ അവരെ കണ്ടെത്താനും ബന്ധപ്പെടാനും സമ്മേളന ഗ്രൗണ്ടിലും നാല് പാർക്കിംഗ് ഏരിയകളിലും മിസ്സിംഗ് സോൺ ഹെൽപ്പ് സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സമ്മേളനത്തിനെത്തുന്നവർക്കെല്ലാം ശുചിമുറി സൗകര്യം, കുടിവെള്ളം, എമർജൻസി മെഡിക്കൽ അസിസ്റ്റൻസ് സെന്ററുകൾ എന്നിവയും തയ്യാറാക്കിയിട്ടുണ്ട്. 150-ലധികം ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫും സഹായികളും ഡ്യൂട്ടിയിലുണ്ടാകും. കൂടാതെ, എല്ലാ മെഡിക്കൽ സ്റ്റാഫ്, ആംബുലൻസ് സ്റ്റാഫ്, മോണിറ്ററിംഗ് സ്റ്റാഫ്, റിസപ്ഷൻ സ്റ്റാഫ് എന്നിവർക്കും ഒരേ നിറത്തിലുള്ള യൂണിഫോം നൽകും.

കാമരാജ്, പെരിയാർ, അംബേദ്കർ എന്നിവരുടെ ആശയങ്ങളായിരിക്കും വിജയ്‌യുടെ പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമെന്ന് വ്യക്തമായ സൂചനകൾ നൽകുന്നതാണ് സമ്മേളന വേദി. സമ്മേളന വേദിക്ക് അരികിലായി വിജയുടെ കട്ടൗട്ടിനൊപ്പം കാമരാജ്, പെരിയാർ, അംബേദ്കർ എന്നിവരുടെ കട്ടൗട്ടും സ്ഥാപിച്ചിട്ടുണ്ട്. 2026 ലെ തെരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത്. അന്ന് തമിഴ്‌നാടിന്റെ അധികാര സ്ഥാനത്തേക്ക് എത്താന് സാധിച്ചില്ലെങ്കിലും തമിഴ്‌നാടിന്റെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്താന് സാധിക്കുമെന്നാണ് വിജയ് വിലയിരുത്തുന്നത്. പത്ത് വര്ഷം തുടര്ച്ചയായി ഭരിക്കുന്ന ഡിഎംകെയെ വിജയ് താഴെ ഇറക്കിയാലും അത്ഭുതപ്പെടാനൊന്നുമില്ല.

Vijay TVK Public Meet Cut out

വിജയ് തങ്ങൾക്ക് വെല്ലുവിളിയാകുമെന്ന വിലയിരുത്തിലാണ് ഡിഎംകെ. ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി പെട്ടന്ന് പ്രഖ്യാപിച്ച ഡിഎംകെ 2026 ലെ തിരഞ്ഞെടുപ്പിനായി ഒന്നരവർഷം മുമ്പ് തന്നെ കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്. നിയോജക മണ്ഡലം നിരീക്ഷകരുമായി പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഇതിന് പുറമെ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മുതിർന്ന നേതാക്കളായ കെ എൻ നെഹ്റു, തങ്കം തെന്നരസു, ഇ വി വേലു എന്നിവരുടെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു.

അതേസമയം ഒക്ടോബർ 27 ന് നടക്കുന്ന ആദ്യ സമ്മേളനത്തിന് പിന്നാലെ വിജയ് തന്റെ അവസാന ചിത്രമായ ദളപതി 69 ന്റെ ചിത്രീകരണത്തിലേക്ക് കടക്കും. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം നിർത്തിവെച്ച ചിത്രീകരണം നവംബറിൽ പുനരാരംഭിക്കും. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പുജ ഹെഗ്ഡെ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്. 2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക.

Content Highlights: Just a day left for Vijay's TVK First Public Meet, Will it be as successful as the movie?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us