വിജയ്യോടുള്ള ആരാധന മൂലം സമൂഹ മാധ്യമങ്ങളിൽ വൈറലായ വ്യക്തിയാണ് മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണൻ. വിജയ്ക്കൊപ്പം സിനിമയിൽ അഭിനയിച്ചതിന് ശേഷം മാത്രമേ മുടി വെട്ടുകയുള്ളൂ എന്ന് പറഞ്ഞ് നടനെ കാണുന്നതിന് ഉണ്ണിക്കണ്ണൻ പല ശ്രമങ്ങളും നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിൽ ഇയാൾക്കെതിരെ വലിയ തോതിൽ ട്രോളുകളും വന്നു. ഇപ്പോൾ സംവിധായകൻ ലോകേഷ് കനകരാജിനൊപ്പമുള്ള ഉണ്ണിക്കണ്ണന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
ഉണ്ണിക്കണ്ണൻ തന്നെയാണ് ലോകേഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഈ ചിത്രം പലരും സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യുന്നുണ്ട്. വിജയ്യെ കാണണമെന്നുള്ള ആഗ്രഹവുമായി ഉണ്ണിക്കണ്ണൻ നടത്തുന്ന യാത്ര അതിന്റെ ഫൈനൽ ലാപ്പിലേക്ക് എത്തിയെന്നാണ് പലരും സമൂഹ മാധ്യമങ്ങളിൽ കുറിക്കുന്നത്. ഉണ്ണിക്കണ്ണന് എത്രയും വേഗം വിജയ്യെ കാണാൻ കഴിയട്ടെ എന്ന ആശംസകളുമുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് വിജയ്യോടുള്ള ആരാധനയുടെ പേരിൽ ഉണ്ണിക്കണ്ണൻ ശ്രദ്ധ നേടാൻ തുടങ്ങിയത്. നടനോടുള്ള ആരാധന മൂലം ഇയാൾ ഏഴ് വർഷത്തോളമായി മുടിയും താടിയും വെട്ടാതെ നടക്കുകയാണ്. ചെന്നൈയില്‍ വിജയ്യുടെ വീടിന്റെ മുന്നില്‍ മണിക്കൂറുകളോളം പോയി ഇരുന്നും ഉണ്ണി വൈറലായിരുന്നു.
ഇക്കാരണങ്ങളാല്‍ ഇയാൾക്ക് നേരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ട്രോളുകളും വന്നിരുന്നു. വിജയ്യുടെ അമ്പതാം പിറന്നാൾ ദിനത്തിൽ പാലക്കാട് നഗരത്തിലൂടെ പ്ലകാർഡുമായി നടന്നതും ഗോട്ട് എന്ന സിനിമയുടെ റിലീസ് ദിനത്തിൽ ചിത്രം കാണാൻ വന്നവർക്ക് മധുരം നൽകിയതുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Unnikannan the Vijay Fan's pic with Lokesh Kanagaraj gone viral