
തമിഴ് താരം സൂര്യ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് നടൻ ബോസ് വെങ്കട്ട്. ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സൂര്യ നായകനാവുന്ന പുതിയ ചിത്രം കങ്കുവയുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പർ സ്റ്റാറുകൾ നടൻ സൂര്യയെ പോലെ തങ്ങളുടെ ആരാധകരെ നയിക്കണമെന്നും ആരാധകർക്ക് അറിവും വിദ്യഭ്യാസവും നൽകിയ ശേഷമായിരിക്കണം രാഷ്ട്രീയത്തിലേക്ക് വരേണ്ടതെന്നും അയാളാണ് നേതാവ് ആകേണ്ടതെന്നും ബോസ് വെങ്കട്ട് പറഞ്ഞു.
ഒരു നേതാവ് തന്റെ അനുയായികളെ വിഡ്ഢികളാക്കരുത്. അവരെ അറിവുള്ളവരാക്കണം. അത്തരത്തിൽ നോക്കുകയാണെങ്കിൽ സൂര്യ രാഷ്ട്രീയത്തിൽ ഇറങ്ങങ്ങണം. ബോസ് വെങ്കട്ട് പറഞ്ഞത് ഇങ്ങനെ.
ബോസിന്റെ വാക്കുകൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തെ പരോക്ഷമായി വിമർശിക്കുകയാണ് ബോസ് വെങ്കട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്ന കമന്‍റുകള്‍. സിനിമ പ്രമോഷനിടെ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നാണ് സോഷ്യൽ മീഡിയയില് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ദളപതി വിജയ് യെ അല്ല ബോസ് വെങ്കട്ട് ഉദ്ധേശിച്ചതെന്നും അത് പവന്‍ കല്ല്യാണിനെതിരെയാണെന്നും ചിലര്‍ കമന്‍റ് ചെയ്യുന്നുണ്ട്.
അതേസമയം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിന് ശേഷം വിജയ്‌യുടെ ആദ്യത്തെ പൊതുസമ്മേളനം ഒക്ടോബർ 27 ന് നടക്കും. തമിഴ്‌നാട് വില്ലുപുരത്താണ് തമിഴക വെട്രി കഴകമെന്ന പാർട്ടിയുടെ ആദ്യത്തെ പൊതുസമ്മേളനം നടക്കുന്നത്. വില്ലുപുരത്ത് 85 ഏക്കർ സ്ഥലമാണ് സമ്മേളനം നടത്താൻ പാർട്ടി തിരഞ്ഞെടുത്തത്.
Not sure this is direct attack or indirect attack Bose Venkat vechi senjittaru 🤣🤣🤣#Kanguva #KanguvaAudioLaunch pic.twitter.com/QxZaksUVXu
— Srijesh (@srijesh_m) October 26, 2024
സമ്മേളന നഗരിയിൽ ഒന്നടങ്കമായി അഞ്ഞൂറിലധികം കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം വിജയ്‌യുടെ പാർട്ടിയുടെ ആദ്യ പൊതുസമ്മേളനത്തിന് ആശംസകളുമായി നടൻ വിശാൽ രംഗത്തെത്തിയിട്ടുണ്ട്. വിജയ് എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കാൻ കാത്തിരിക്കുകയാണ് താനെന്നും വിജയകാന്തിന് ശേഷം ഏറ്റവും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ പ്രവേശനമാണ് വിജയ്‌യുടേതെന്നും വിശാൽ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Actor Bose Venkat wants Actor Suriya to enter politics in Kanguva Audio Launch