'ജോജുവിന്റെ എട്ടും എട്ടും പതിനാറിന്റെ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി'; അഭിനന്ദനങ്ങളുമായി എൽജെപി

മംഗലത്ത് ഗിരിയെന്ന നായകകഥാപാത്രത്തെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

dot image

നടന്‍ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി സിനിമയെ അഭിനന്ദിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. 'ജോജുവിന്റെ എട്ടും എട്ടും പതിനാറിന്റെ പാലുംവെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ പണി' എന്നാണ് ചിത്രത്തെ കുറിച്ച് എൽജെപി ഫേസ്ബുക്കിൽ കുറിച്ചത്.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് പണി സ്വന്തമാക്കുന്നത്. ആദ്യ ദിവസം 90 ലക്ഷം മാത്രം നേടിയ ചിത്രം രണ്ടാം ദിനമായപ്പോഴേക്കും കളക്ഷൻ വർധിപ്പിച്ചു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ജോജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മംഗലത്ത് ഗിരിയെന്ന നായകകഥാപാത്രത്തെയാണ് ജോജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നിരവധി പുതുമുഖ താരങ്ങൾക്കൊപ്പം ഗായിക അഭയ ഹിരൺമയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കർ, സാഗർ സൂര്യ, ജുനൈസ്, അഭിനയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ജോജുവിൻറെ തന്നെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരും, ശ്രീ ഗോകുലം മൂവീസിൻറെയും ബാനറിൽ ഗോകുലം ഗോപാലനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ശ്രീ ഗോകുലം മൂവിസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്.

വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‌സി, ജിൻറോ ജോർജ്, എഡിറ്റർ മനു ആൻറണി, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, സ്റ്റണ്ട് ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആർഒ ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എൻറർടെയ്ൻമെൻറ്‌സ്.

Content Highlights: Director Lijo Jose Pellissery Congrats Pani Movie and Joju George

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us