കങ്കുവയുടെ 5 മിനിറ്റ് കണ്ടു, ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒന്നായി മാറും!: കാർത്തിക് സുബ്ബരാജ്

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന 'കങ്കുവ' കെ ഇ ജ്ഞാനവേലും വംശി പ്രമോദും ചേർന്നാണ് നിർമിക്കുന്നത്.

dot image

സൂര്യ നായകനാവുന്ന കങ്കുവ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായി മാറാൻ സാധ്യതയുണ്ടെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജ്. കങ്കുവയുടെ ഓഡിയോ റിലീസിങ് ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. കങ്കുവയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമായിരുന്നു സൂര്യ തന്റെ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയതെന്നും കങ്കുവയുടെ ഹാങ് ഓവർ സൂര്യയ്ക്ക് അപ്പോഴും ഉണ്ടായിരുന്നെന്നും കാർത്തിക് പറഞ്ഞു.

'സൂര്യ 44 ന്റെ ചിത്രീകരണത്തിനിടെ കങ്കുവയെ കുറിച്ച് സൂര്യയും ജ്ഞാനവേൽ സാറും പറയുന്നത് കേൾക്കുമ്പോൾ അതിശയമായിരുന്നു. കങ്കുവയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൂര്യ ആവേശഭരിതനാകുമായിരുന്നു. ചിത്രത്തിന്റെ 5 മിനിറ്റ് ദൈർഘ്യമുള്ള ഒരു രം​ഗം സൂര്യ സാർ എന്നെ കാണിച്ചു. ഈ ചിത്രം നമുക്കെല്ലാവർക്കും അഭിമാനമാവും.' കാർത്തിക് സുബ്ബരാജ് പറഞ്ഞത് ഇങ്ങനെ.

ചിത്രം തമിഴ് സിനിമയെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുമെന്നും ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒന്നായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാർത്തിക് സുബ്ബരാജ് പറഞ്ഞു. നവംബർ 14 നാണ് കങ്കുവ തിയേറ്ററുകളിൽ എത്തുന്നത്.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേലും വംശി പ്രമോദും ചേർന്നാണ്. ഇരട്ട റോളുകളിലാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് കങ്കുവയിൽ നായികയായി എത്തുന്നത്.

ബോബി ഡിയോളാണ് കങ്കുവയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോവൈ സരള, ജഗപതി ബാബു, യോഗി ബാബു. ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: I saw five minutes of Kanguva Movie, and it will become something Indian cinema can be proud Said Karthik Subbaraj

dot image
To advertise here,contact us
dot image