അപ്പോ കോമഡി മാത്രമല്ല അല്ലെ ?; കവിൻ - നെൽസൺ ചിത്രം ബ്ലഡി ബെഗ്ഗർ സെൻസറിങ് കഴിഞ്ഞു

ചിത്രത്തിലെ ഒരു സീനിൽ നിന്ന് 9 സെക്കന്റ് സെൻസർ ബോർഡ് വെട്ടികുറച്ചിട്ടുണ്ട്.

dot image

യുവതാരം കവിനെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബ്ലഡി ബെഗ്ഗർ എന്ന ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. 2 മണിക്കൂർ 16 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഡാർക്ക് കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ മലയാളി താരം സുനിൽ സുഖദയാണ് വില്ലനായി എത്തുന്നത്.

ചിത്രത്തിലെ ഒരു സീനിൽ നിന്ന് 9 സെക്കന്റ് സെൻസർ ബോർഡ് വെട്ടികുറച്ചിട്ടുണ്ട്. ശിവകാർത്തികേയൻ നായകനായ 'അമരൻ', ജയം രവി നായകനായ 'ബ്രദർ' എന്നീ ചിത്രങ്ങളും കഴിഞ്ഞ ദിവസം സെൻസർ ചെയ്തിരുന്നു. 2 മണിക്കൂർ 48 മിനിറ്റാണ് അമരൻ സിനിമയുടെ ദൈർഘ്യം.

2 മണിക്കൂർ 21 മിനിറ്റാണ് ബ്രദർ സിനിമയുടെ ദൈർഘ്യം. ചിത്രങ്ങൾക്ക് യഥാക്രമം യു/എ, യു എന്നീ സർട്ടിഫിക്കറ്റുകളാണ് ലഭിച്ചിട്ടുള്ളത്. സംവിധായകന്‍ നെൽസൺ ദിലീപ് കുമാറിന്‍റെ അസോസിയേറ്റ് ആയിരുന്ന ശിവബാലൻ ആണ് 'ബ്ലഡി ബെഗ്ഗർ' സംവിധാനം ചെയ്തത്. ചിത്രം ഒക്ടോബർ 31 നാണ് റിലീസ് ചെയ്യുന്നത്.

റെഡിൻ കിംഗ്സ്ലി, മാരുതി പ്രകാശ് രാജ്, ടി എം കാർത്തിക്, പദം വേണു കുമാർ, അർഷാദ്, പ്രിയദർശിനി രാജ്കുമാർ, മിസ് സലീമ, അക്ഷയ ഹരിഹരൻ, അനാർക്കലി നാസർ, ദിവ്യ വിക്രം, തനൂജ മധുരപന്തുല, രോഹിത് ഡെനിസ്, വിദ്യുത് ഡെനിസ്, വിദ്യുത് ഡെനിസ്, എന്നിവരാണ് ബ്ലഡി ബെഗ്ഗറിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുജിത് സാരംഗ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നിർമ്മൽ ആണ് ചിത്രത്തിന്റെ എഡിറ്റർ. ജെൻ മാർട്ടിൻ ആണ് ബ്ലഡി ബെഗ്ഗറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Content Highlights: Kavin-Nelson film Bloody Beggar has been censored

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us