അലൈപായുതേയും മിന്നലേയും കഴിഞ്ഞു, ഇത് ന്യൂജെൻ റൊമാൻസ്; കരൺ ജോഹർ പടത്തിലൂടെ റൊമാന്റിക് നായകനായി മാധവൻ

അജയ് ദേവ്ഗൺ നായകനായി എത്തിയ 'ശൈയ്താൻ' എന്ന ചിത്രത്തിലാണ് മാധവൻ അവസാനമായി അഭിനയിച്ചത്.

dot image

ഒരുകാലത്ത് പ്രണയ ചിത്രങ്ങളിലൂടെ തമിഴ് സിനിമാപ്രേമികളുടെ മനം കവർന്ന നായകനാണ് മാധവൻ. 'അലൈപായുതേ', 'മിന്നലേ' തുടങ്ങിയ സിനിമകളിലൂടെ റൊമാന്റിക് നായകനായി യുവപ്രേക്ഷകർക്കിടയിൽ വലിയ സ്വാധീനം മാധവന്‍ ഉണ്ടാക്കിയിരുന്നു. തമിഴ് കൂടാതെ നിരവധി ഹിന്ദി സിനിമകളിലും മാധവൻ വേഷമിട്ടിട്ടുണ്ട്. ഏറെ കാലത്തെ ഇടവേളക്ക് ശേഷം വീണ്ടുമൊരു റൊമാന്റിക് ചിത്രവുമായി മാധവനെത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

കരൺ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധർമാറ്റിക്‌ എന്റർടെയ്ൻമെൻ്റ് നിർമിക്കുന്ന ഏറ്റവും പുതിയ റൊമാന്റിക് കോമഡി ചിത്രത്തിൽ നായകൻ മാധവൻ ആണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 'ദംഗൽ', 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ', 'ലുഡോ' തുടങ്ങിയ സിനിമകളിൽ പ്രധാന വേഷത്തിലെത്തിയ ഫാത്തിമ സന ഷെയ്ഖ് ആണ് സിനിമയിൽ മാധവന്റെ നായികയായി എത്തുന്നത്. പ്രായമുള്ള ഒരാളും ചെറുപ്പക്കാരിയും തമ്മിലുള്ള പ്രണയകഥയാണ് ചിത്രമെന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.

'മീനാക്ഷി സുന്ദരേശ്വർ' എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ വിവേക് സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ ആദ്യ വരം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ആന്തോളജി ചിത്രമായ 'അജീബ് ദാസ്താൻ'സിന് ശേഷം ധർമാറ്റിക്‌ എൻ്റർടെയ്ൻമെൻ്റുമായി ഒന്നിക്കുന്ന ഫാത്തിമയുടെ രണ്ടാമത്തെ സിനിമയാണിത്. വരാനിരിക്കുന്ന അക്ഷയ് കുമാർ ചിത്രമായ സി. ശങ്കരൻ നായരുടെ ബയോപിക്ക് ചിത്രത്തിന് ശേഷം ധർമ്മ പ്രൊഡക്ഷൻസുമായി മാധവൻ സഹകരിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. അജയ് ദേവ്ഗൺ നായകനായി എത്തിയ 'ശൈയ്താൻ' എന്ന ചിത്രത്തിലാണ് മാധവൻ അവസാനമായി അഭിനയിച്ചത്. ചിത്രത്തിലെ വില്ലനായുള്ള മാധവന്റെ പ്രകടനത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.

Content Highlights: Madhavn is back as romantic hero in a film produced by karan johar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us