മാർവെലിനെ കരകയറ്റാൻ ഇനി സ്‌പൈഡർമാൻ തന്നെ വരണം; നാലാം ഭാഗം 2026ല്‍ പുറത്തിറങ്ങും

കഴിഞ്ഞ മൂന്ന് സ്‌പൈഡർമാൻ സിനിമകളും വലിയ വിജയമാണ് നേടിയത്.

dot image

മാര്‍വല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ 4. വണ്‍ ബില്യണ്‍ ക്ലബ്ബില്‍ ഇടം നേടിയ നോ വേ ഹോമിന് ശേഷം സ്‌പൈഡര്‍മാന് എന്ത് സംഭവിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 2026 ജൂലൈ 24 ന് ചിത്രം ആഗോളതലത്തിൽ റീലീസ് ചെയ്യും.

നേരത്തെ സ്‌പൈഡര്‍മാന്‍ നാലാം ഭാഗത്തിന്റെ തിരക്കഥ ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പീറ്റർ പാർക്കർ/സ്‌പൈഡർമാൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോം ഹോളണ്ട് പറഞ്ഞിരുന്നത്. നാലാം ഭാഗത്തിന്‍റെ കഥ കേട്ട് ഞെട്ടിപ്പോയെന്നും എഴുത്തുകാർ മികച്ചതായി തന്നെ തിരക്കഥ ഒരുക്കുന്നുണ്ടെന്നുമാണ് ടോം ഹോളണ്ട് പറഞ്ഞത്.

"ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലൺ" എന്ന ഷോയിൽ വച്ചാണ് സ്പൈഡർ-മാൻ നാലാം ഭാഗം 2025 പകുതിയോടെ നിർമ്മാണം ആരംഭിക്കുമെന്ന് ഹോളണ്ട് സ്ഥിരീകരിച്ചത്. ഷാങ് ചി ആൻഡ് ദി ലെജൻഡ് ഓഫ് ടെൻ റിങ്‌സ് എന്ന മാർവെൽ ചിത്രമൊരുക്കിയ ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആകും സ്‌പൈഡർമാൻ 4 സംവിധാനം ചെയ്യുക എന്ന റിപ്പോർട്ടുകൾ ഉണ്ട്.

നാലാം ഭാഗത്തിൽ ആൻഡ്രൂ ഗാർഫീൽഡും, ടോബി മാഗ്വിയറും പ്രധാന വേഷങ്ങളില്‍ ടോം ഹോളണ്ടിന്റെ സ്പൈഡർമാനൊപ്പം എത്തുമെന്നും സൂചനകളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും നിർമാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ മൂന്ന് സ്‌പൈഡർമാൻ സിനിമകളും വലിയ വിജയമാണ് നേടിയത്. പരാജയത്തിൽ മുങ്ങിക്കിടന്ന മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിനെ കരകയറ്റിയ ചിത്രമായിരുന്നു സ്‌പൈഡർമാൻ- നോ വേ ഹോം. മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിലെ ഇരുപത്തിയേഴാമത്തെ സിനിമയായി പുറത്തിറങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ഉണ്ടാക്കിയത്. ആൻഡ്രൂ ഗാർഫീൽഡ്, ടോബി മാഗ്വിയർ എന്നിവരുടെ കാമിയോക്കും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ഉണ്ടായിരുന്നു.സ്പൈഡർമാന്റെ നാലാം ഭാഗത്തിന് സൂചന നൽകിയായിരുന്നു ചിത്രം അവസാനിച്ചത്.

ഡെഡ്പൂള്‍ ഒഴികെ സമീപകാലത്തിറങ്ങിയ മറ്റ് മാര്‍വെല്‍ സിനിമകളെല്ലാം തിയേറ്ററുകളെല്ലാം പരാജയമായിരുന്നു. ആഗോള മാര്‍ക്കറ്റിലെ സൂപ്പര്‍മാന്‍ ആരാധകരെ കൂടി കണക്കിലെടുത്ത് വലിയ പ്രതീക്ഷയാണ് നാലാം ഭാഗത്തില്‍ മാര്‍വെല്‍ വെച്ചുപുലര്‍ത്തുന്നത്.

Content Highlights: Spider-Man 4 will hit theaters in 2026

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us