ജോജു എന്ന സംവിധായകൻ പണി തുടങ്ങിയിട്ടേയുള്ളു, വലിയ പണികൾ വരാനിരിക്കുന്നുണ്ട്;പുകഴ്ത്തി ഹരീഷ് പേരടി

ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോബി, പ്രശാന്ത് അലക്‌സാണ്ടർ, അഭയ ഹിരൺമയി, സുജിത്ത്, സീമ തുടങ്ങിയവരെയും ഹരീഷ് അഭിനന്ദിച്ചു

dot image

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണി സിനിമയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ജോജു എന്ന സംവിധായകൻ പണി തുടങ്ങിയിട്ടേയുള്ളുവെന്നും വലിയ പണികൾ വരാനിരിക്കുന്നുണ്ടെന്ന ഓർമപ്പെടുത്തലാണ് ഈ ചിത്രമെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.

വർഷങ്ങൾക്കുശേഷം കോഴിക്കോട് വെച്ച് ഒരു സിനിമ കാണുമ്പോൾ അതൊരു നല്ല സിനിമയാവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം അതുപോലെതന്നെ സംഭവിച്ചെന്നും പറഞ്ഞുകൊണ്ടാണ് ഹരീഷിന്റെ പോസ്റ്റ് തുടങ്ങുന്നത്. ലോറൽ ആന്റ് ഹാർഡിയെ (ഹോളിവുഡിലെ ഹിറ്റ് കോമഡി കോംബോ) വില്ലന്മാരാക്കിയാൽ എങ്ങനെയുണ്ടാവുമെന്ന ചിന്തയിൽ നിന്നാണോ ജുനൈസിനും സാഗറിനും അഴിഞ്ഞാടാൻ അവസരം ഒരുങ്ങിയതെന്ന് തനിക്ക് സിനിമ കണ്ടപ്പോൾ തോന്നിയെന്നും ഹരീഷ് പറഞ്ഞു.

ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബോബി, പ്രശാന്ത് അലക്‌സാണ്ടർ, അഭയ ഹിരൺമയി, സുജിത്ത്, സീമ തുടങ്ങിയവരെയും ഹരീഷ് അഭിനന്ദിച്ചു. ചിത്രത്തിൽ ജോജു എന്ന നടനെ കാണാനില്ലെന്നും പകരം തൃശൂർകാരനായ ഗിരിയെ മാത്രമേ കാണാൻ സാധിക്കുകയുള്ളുവെന്നുമാണ് ഹരീഷ് പറയുന്നത്.

ഒക്ടോബർ 24 നാണ് പണി തിയേറ്ററുകളിൽ എത്തിയത്. ജോജു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജോജുവിൻറെ തന്നെ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെയും, എ ഡി സ്റ്റുഡിയോസിന്റെ ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവരും, ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതം.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

വർഷങ്ങൾക്കുശേഷം കോഴിക്കോട് വെച്ച് ഒരു സിനിമ കാണുമ്പോൾ അതൊരു നല്ല സിനിമയാവണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു…ആ ആഗ്രഹം അതുപോലെതന്നെ സംഭവിച്ചു…പണി…അത് എല്ലാ അർത്ഥത്തിലും ഒരു ഒന്നൊന്നര പണിയാണ്… ജോജു എന്ന സംവിധായകൻ പ്രേക്ഷകന് തരുന്ന പണിയുടെ ആഴം സിനിമ കഴിഞ്ഞിറങ്ങിയിട്ടും നമ്മളെ പിൻതുടരുന്നുണ്ട്…

Laurel and Hardy യെ വില്ലൻമാരാക്കിയാൽ എങ്ങിനെയുണ്ടാവും എന്ന ചിന്തയിൽ നിന്നാണോ ജുനൈസിനും സാഗറിനും അഴിഞ്ഞാടാൻ അവസരം ഒരുങ്ങിയത് എന്ന് സിനിമ കണ്ടപ്പോൾ തോന്നിപോയി…ഇത് അവരുടെ സിനിമയാണ്…അവരുടെ മാത്രമല്ല ഡേവി എന്ന കഥാപാത്രത്തെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നിപ്പിക്കാതെ തന്റെ ഇരുപത്തിയാഞ്ചാമത്ത സിനിമയാണെന്ന് തോന്നിപ്പിച്ച നടൻ ബോബിയുടെ സിനിമയാണ്.

മലയാള സിനിമക്ക് ഇനിയും ബോൾഡായ സംഭാവനകൾ നൽകാൻ ഞാൻ റെഡിയാണ് എന്ന് ഉറക്കെ പറയുന്ന സീമ ചേച്ചിയുടെ സിനിമയാണ്…അഭയയുടെ,പ്രശാന്തിന്റെ,സുജിത്തിന്റെ..വെട്ടുക്കാരൻ സുനിയെ പോലെയുള്ള പേരറിയാത്ത ഒരു പാട് നടി നടൻമാരുടെ പരകായപ്രവേശത്തിന്റെ സിനിമയാണ്…തൃശ്ശൂരിലെ മ്മ്‌ടെ ഗിരിയുടെ സിനിമയാണ്…കാരണം ജോജുവിനെ കാണാനില്ല …ഗിരിയെ മാത്രമെ കാണുന്നുള്ളു.. ഒന്ന് ഉറപ്പാണ് ജോജു എന്ന സംവിധായകൻ പണി തുടങ്ങിയിട്ടേയുള്ളു…വലിയ പണികൾ വരാനിരിക്കുന്നുണ്ട് എന്ന ഒന്നൊന്നര ഓർമ്മപ്പെടുത്തൽ.

Content Highlights: Actor Hareesh Peradi praises Joju George Directorial debut Pani Movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us