എക്‌സ്പ്രഷന്‍സ് കൂടിപ്പോയാല്‍ കുറയ്ക്കാന്‍ ജോജു സാര്‍ പറയാറുണ്ട്: 'പണി' ഷൂട്ടിനെ കുറിച്ച് അഭിനയ

"തമിഴും തെലുങ്കും മലയാളവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും സട്ടിലായ അഭിനയരീതികളുള്ളത് മലയാളത്തിലാണ്"

dot image

കരിയറിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നാണ് പണിയിലെ ഗൗരി എന്ന കഥാപാത്രമെന്ന് അഭിനയ. നടനും സംവിധായകനുമായ ജോജു ജോര്‍ജ് തനിക്ക് ആ വേഷം നല്‍കിയതില്‍ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്നും അഭിനയ പറയുന്നു. റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് അഭിനയ പണി എന്ന ചിത്രത്തെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെച്ചത്.

'തിരക്കഥ ഏറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് പണി ചെയ്യാന്‍ തീരുമാനിച്ചത്. തമിഴും തെലുങ്കും മലയാളവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും സട്ടിലായ അഭിനയരീതികളുള്ളത് മലയാളത്തിലാണ്. പണിയിലെ ഗൗരിയും അങ്ങനെ തന്നെയായിരുന്നു. ജോജു സാര്‍ കഥാപാത്രത്തെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നിരുന്നു.

ഓരോ സീനിലും എങ്ങനെയാണ് അഭിനയിക്കേണ്ടതെന്നും അദ്ദേഹം പറയും. എവിടെയെങ്കിലും എന്റെ എക്‌സ്പ്രഷന്‍സ് കൂടിപ്പോയാല്‍ അപ്പോള്‍ തന്നെ അദ്ദേഹം അത് കുറയ്ക്കണമെന്ന് പറയുമായിരുന്നു. ജോജു സാറിനെ ഞാന്‍ എപ്പോഴും നന്ദിയോടെ ഓര്‍ക്കും. അത്രയേറെ സ്‌നേഹത്തോടെയും പോസിറ്റീവുമായാണ് അദ്ദേഹം എന്നോട് ഇടപെട്ടത്,' അഭിനയ പറഞ്ഞു.

Pani Movie Poster

അതേസമയം, ഒക്ടോബര്‍ 24നാണ് പണി തിയേറ്ററുകളിലെത്തിയത്. ജോജു ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭമായ ചിത്രം റിലീസ് ചെയ്ത രണ്ട് ദിവസത്തിനുള്ളില്‍ 4.7 കോടിയാണ് ആഗോളതലത്തില്‍ നേടിയിരിക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിന്നുമാത്രം ചിത്രം 2.42 കോടി നേടിയിരുന്നു. ജുനൈസ്, സാഗര്‍ സൂര്യ, ഗായിക അഭയ ഹിരണ്‍മയി, പ്രശാന്ത് അലക്‌സ്, സുജിത് ശങ്കര്‍ തുടങ്ങി വന്‍ താരനിരയും, അറുപതോളം പുതിയ താരങ്ങളും ജോജുവിന്റെ ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

Content Highlights: Actress Abhinaya about Joju George and Pani movie shooting

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us