'ഐശ്വര്യ-അഭിഷേക് ദാമ്പത്യത്തിൽ വിള്ളൽ, കാരണം നിമ്രത് കൗര്‍?'; ഗോസിപ്പിനോട് പ്രതികരിച്ച് നടി

ദസ്വി എന്ന സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും പരിചയപ്പെടുന്നത്

dot image

ബോളിവുഡ് താരജോഡികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഏതാനും നാളുകളായി ബോളിവുഡ് മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അംബാനി കല്യാണത്തിന് ഇരുവരും ഒന്നിച്ചെത്താതിരുന്നതും ഏറെ ചർച്ചയായിരുന്നു. നടിയും മോഡലുമായ നിമ്രത് കൗറുമായുള്ള നടന്റെ സൗഹൃദമാണ് ഇരുവരുടെയും ബന്ധത്തിൽ വിള്ളൽ വീഴുന്നതിന് കാരണമായത് എന്നും ഗോസിപ്പ് കോളങ്ങളിൽ വന്നിരുന്നു. ഇപ്പോൾ അത്തരം അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നിമ്രത് കൗര്‍.

'ഞാൻ ജീവിതത്തിൽ എന്ത് ചെയ്താലും ആളുകൾ അവർക്ക് തോന്നുന്നത് പറയും. ഇത്തരം അഭ്യൂഹങ്ങൾ തടയുക പ്രയാസമാണ്. അതുകൊണ്ട് അത് ശ്രദ്ധിക്കുന്നതിനുപകരം എന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം അഭ്യൂഹങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നില്ല' എന്നാണ് നിമ്രത് കൗര്‍ പറഞ്ഞത്. ഈ അഭ്യൂഹങ്ങൾ തന്റെ വ്യക്തി ജീവിതത്തെയും തൊഴില്‍ ഇടങ്ങളെയും ബാധിക്കുണ്ടെന്നും നടി ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ദസ്വി എന്ന സിനിമയുടെ സെറ്റിലാണ് അഭിഷേക് ബച്ചനും നിമ്രത് കൗറും പരിചയപ്പെടുന്നത്. അഭിമുഖങ്ങളിൽ പരസ്പരം അഭിനന്ദിച്ചതോടെ ഇരുവരെയും ചേര്‍ത്തുവെച്ചുള്ള ഗോസിപ്പുകൾ പരക്കാൻ തുടങ്ങി. ബച്ചൻ‌ കുടുംബം ഐശ്വര്യയിൽ നിന്ന് അകന്നു തുടങ്ങിയെന്നും അഭിഷേക് ബച്ചൻ ഇപ്പോൾ നിമ്രത് കൗറുമായി ഡേറ്റിങ്ങിലാണെന്നും അഭ്യൂഹങ്ങൾ പ്രചരിച്ചു.

2012 ൽ അനുരാഗ് കശ്യപ് നിർമ്മിച്ച പെഡ്ലേഴ്സ് എന്ന സിനിമയിലൂടെയാണ് നിമ്രത് കൗര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പടെ മികച്ച പ്രതികരണവും നേടിയിരുന്നു. 2013 ൽ ഡയറി മിൽക്ക് സിൽക്ക് പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് കൗർ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. പിന്നീട് ലഞ്ച് ബോക്സ്, എയർലിഫ്റ്റ്, ദസ്വി തുടങ്ങിയ സിനിമകളിൽ നടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Content Highlights: Actress Nimrat Kaur talks on dating rumours with actor Abhishek Bachchan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us