'വരും, പുറകെ വരുന്നുണ്ട്… ബിലാലിന്റെ പണിപ്പുരയിലാണ് അമൽ നീരദ്': ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ

മമ്മൂട്ടി ചിത്രം ബിലാലിന്റെ പണിപ്പുരയിലാണ് അമൽ നീരദെന്ന് ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ

dot image

2007ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ബിഗ് ബിയുടെ രണ്ടാം ഭാഗം ബിലാലിന്റെ വരവിനായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. 2017ൽ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു അപ്ഡേറ്റും ഉണ്ടായിരുന്നില്ല. എന്നാൽ ചിത്രത്തെ ചുറ്റിപ്പറ്റി വരുന്ന എല്ലാ വിവരങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ബിലാൽ പുറക്കെ വരുന്നുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

'ബിലാൽ പുറകെ വരുന്നുണ്ട്, വർക്ക് തുടങ്ങിയിട്ടില്ല. അതിന്റെ പണിപ്പുരയിലാണ് അമൽ ഇപ്പോൾ. വൺ ലൈൻ ത്രഡ് ഒന്നും ചിത്രത്തിന്റെ ആയിട്ടില്ല' ആർട്ട് ഡയറക്ടർ ജോസഫ് നെല്ലിക്കൽ പറഞ്ഞു. മഹേഷ് നാരായണനൊപ്പമാണ് അടുത്ത ചിത്രമെന്നും ജനങ്ങൾ എല്ലാം കാത്തിരിക്കുന്ന തരത്തിൽ ഒരു സിനിമയാണ് ഇതെന്നും ജോസഫ് നെല്ലിക്കൽ പറഞ്ഞു. ഔദ്യോഗികമായി സിനിമയുടെ പേരോ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്തായാലും അതൊരു മൾട്ടി സ്റ്റാർ ചിത്രം തന്നെയായിരിക്കും എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

മുൻപൊരിക്കൽ ബിഗ് ബി എന്ന് വരുമെന്ന ചോദ്യത്തിന് മമ്മൂട്ടി നൽകിയ മറുപടി സിനിമ എപ്പോൾ വരണം എന്ന് തീരുമാനിക്കുന്നത് അമൽ നീരദ് ആണെന്നായിരുന്നു. 'അപ്ഡേറ്റ് വരുമ്പോള്‍ വരും. ഇത് നമുക്ക് അങ്ങനെ വരുത്താന്‍ ഒക്കില്ലല്ലോ. വരുമ്പോള്‍ വരും എന്നല്ലാതെ.. ഞാന്‍ രാവിലെ ബിലാലുമായിട്ട് അങ്ങ് ഇറങ്ങിയാല്‍ പോരല്ലോ. അതിന്റെ പിറകില്‍ ആള്‍ക്കാര്‍ വേണ്ടേ? അവര്‍ സന്നാഹങ്ങളൊക്കെ ഒരുക്കിക്കൊണ്ടിരിക്കുകയാണ്' എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇപ്പോഴിതാ ബിലാലിന്റെ പണിപ്പുരയിലാണ് അമൽ നീരദ് എന്നറിഞ്ഞത്തിന്റെ ആവേശത്തിലാണ് സിനിമാ പ്രേമികൾ.

ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രമായിരുന്നു ബിഗ് ബി. 2007ൽ റിലീസ് ചെയ്യുമ്പോൾ തിയേറ്ററുകളിൽ വേണ്ടത്ര വിജയം നേടാതെ പോയ ചിത്രം പിന്നീട് വലിയ ചർച്ചയായിരുന്നു. മമ്മൂട്ടിക്ക് പുറമെ മനോജ് കെ ജയൻ, പശുപതി, വിജയരാഘവൻ, മംമ്ത മോഹൻദാസ്, വിനായകൻ, ബാല, ലെന തുടങ്ങിയ വൻ താരനിരയാണ് സിനിമയിലുള്ളത്. കോവിഡിന് മുൻപ് ബിലാലിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു എന്നാൽ പിന്നീട് സിനിമയെക്കുറിച്ച് ഒരു അപ്‌ഡേറ്റും ഉണ്ടായില്ല. 2022 ൽ ഭീഷ്മ പർവ്വം എന്ന ചിത്രത്തിനായി വീണ്ടും അമൽ നീരദും മമ്മൂട്ടിയും ഒന്നിച്ചിരുന്നു.

Content Highlights: Art Director Joseph Nellikal says Amal Neeradan is working on Mammootty's Bilal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us