ലോകസുന്ദരന്മാരിൽ പത്താം സ്ഥാനത്ത് ഷാരൂഖ് ഖാൻ; കിങ് ഖാന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാണ്

ഒരു ദിവസം താൻ നാലു മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് മുൻപൊരിക്കൽ ഷാരൂഖ് തന്നെ പറഞ്ഞിരുന്നു.

dot image

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് ഷാരൂഖ് ഖാൻ. അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന്റെ കോസ്റ്റ്യൂം ഫിറ്റ്നസ് ലുക്കുകൾ എല്ലാം ആരാധകരിൽ ഏറെ ചർച്ചയാകാറുണ്ട്. അടുത്തിടെയാണ് ഷാരൂഖ് ലോകത്ത് ഏറ്റവും സൗന്ദര്യമുള്ളവരുടെ പട്ടികയിൽ ഇടം നേടിയത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്‌മെറ്റിക് സർജൻ ഡോ. ജൂലിയൻ ഡിസിൽവ ഫെയ്‌സ് മാപ്പിംഗ് സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തിയ ശാസ്ത്രീയ പഠനത്തിലാണ് ഷാരൂഖ് ഖാൻ ലോകത്തിലെ സുന്ദരന്മാരുടെ പട്ടികയിൽ ഇടം നേടിയത്. പട്ടികയിൽ പത്താം സ്ഥാനത്താണ് ഇദ്ദേഹം.

ഗ്രീക്ക് വംശജർ പണ്ട് അവതരിപ്പിച്ച ഗോൾഡൻ റേഷ്യോ എന്ന ഗണിതശാസ്ത്ര ആശയമാണ് സൗന്ദര്യത്തിന്റെ അളവ് കോലായത്. നടൻ ആരോൺ ടെയ്‌ലർ-ജോൺസൺ ആണ് പട്ടികയിൽ ഒന്നാമത്.

അതേസമയം, ദിവസവും ഒരു മണിക്കൂറോളം തന്റെ ഫിറ്റ്നസ് നിലനിർത്താനായി ഷാരൂഖ് ഖാൻ വ്യായാമം ചെയ്യാറുണ്ട്. പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കാറില്ല. ഒരു ദിവസം താൻ നാലു മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന് മുൻപൊരിക്കൽ ഷാരൂഖ് തന്നെ പറഞ്ഞിരുന്നു.

രാവിലെ 5 മണിക്ക് ഉറങ്ങും, ഒൻപത് അല്ലെങ്കിൽ 10 മണിക്ക് എഴുന്നേൽക്കും. ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. അത് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഒന്നുമല്ല, തനിക്ക് ഇതാണ് താൽപര്യമെന്നും ഷാരൂഖ് മുമ്പൊരിക്കൽ മനസ് തുറന്നിരുന്നു.

Content Highlights: shah rukh khan tenth most handsome man in the world

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us