80 കോടി മുടക്കി, കിട്ടിയത് 60 കോടി; തിയേറ്ററുകളിൽ തകർന്നടിഞ്ഞ് ആലിയയുടെ 'ജിഗ്ര'

37 കോടി രൂപയാണ് ഇന്ത്യൻ ബോക്സ്ഓഫീസിലെ കളക്ഷൻ

dot image

ആലിയ ഭട്ട് പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് 'ജിഗ്ര'. ആക്ഷൻ പശ്ചാത്തലത്തിൽ കഥ പറഞ്ഞ സിനിമ തിയേറ്ററിക്കൽ റൺ അവസാനിപ്പിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ സിനിമ 62 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതിൽ 37 കോടി രൂപയാണ് ഇന്ത്യൻ ബോക്സ്ഓഫീസിലെ കളക്ഷൻ.

4.5 കോടി എന്ന ആദ്യ ദിന കളക്ഷനിൽ തുടങ്ങിയ സിനിമ ആദ്യവാരം പിന്നിട്ടപ്പോൾ 21.95 കോടി മാത്രമാണ് നേടിയത്. പിന്നീട് സിനിമയുടെ കളക്ഷനിൽ വലിയ അളവിൽ കുറവും സംഭവിച്ചു. 80 കോടി മുതൽമുടക്കിലാണ് ചിത്രം ഒരുങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം സിനിമയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തുകൊണ്ടുള്ള സംവിധായകൻ വാസൻ ബാലയുടെ അഭിമുഖം ഏറെ ശ്രദ്ധ നേടിയിരുന്നു. ആലിയ തന്നെ ഏറെ വിശ്വസിച്ചിരുന്നു എന്നും ചിത്രം ബോക്സ്ഓഫീസിൽ വിജയം നേടാത്തതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നുമാണ് ഫീവർ എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ വസന്‍ ബാല പറഞ്ഞത്.

'എല്ലാവരുടെയും ആദ്യ ചോയ്‌സാണ് ആലിയ. അവർക്ക് മറ്റേതെങ്കിലും സിനിമ ചെയ്യാമായിരുന്നു. എന്നാൽ അവർ എന്നെ വിശ്വസിച്ചു. അതിനാൽ സിനിമ ബോക്സ്ഓഫീസിൽ ലാഭമുണ്ടാക്കുക എന്നത് എന്റെ ചുമതലയാണ്. എന്താണ് സംഭവിച്ചത് എന്ന് വിശകലനം ചെയ്യേണ്ടതുണ്ട്,' വാസൻ ബാല പറഞ്ഞത് ഇങ്ങനെ.

ഈ മാസം 11നായിരുന്നു ജിഗ്ര റിലീസ് ചെയ്തത്. ആലിയ ഭട്ടും കരണ്‍ ജോഹറിന്‍റെ ധര്‍മ്മ പ്രൊഡക്ഷസും ചേർന്നായിരുന്നു ചിത്രം നിർമ്മിച്ചത്. ദസറയും ദീപാവലിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള റിലീസാണ് ജിഗ്രയ്ക്ക് ലഭിച്ചത്. എന്നാൽ മികച്ച അഭിപ്രായം നേടാന്‍ കഴിയാതിരുന്നതോടെ സിനിമയുടെ കളക്ഷന്‍ കുത്തനെ ഇടിയുകയായിരുന്നു.

Content Highlights: Jigra Final Worldwide Box Office Collection Out

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us