കപ്പേളക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമായ മുറയുടെ ട്രെയ്‌ലറിനെ അഭിനന്ദിച്ച് ചിയാന്‍ വിക്രം. ട്രെയ്‌ലര്‍ കണ്ടതിന് ശേഷം മുറയിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും വിക്രം അഭിനന്ദിച്ചു.
ആക്ഷന്‍ ഡ്രാമാ ജോണറിലുള്ള ചിത്രത്തിന്റെ ട്രെയ്‌ലര്‍ മനോഹരമാണെന്ന് പറഞ്ഞ നടന്‍ മുറ തിയേറ്ററില്‍ വലിയ വിജയം നേടട്ടെ എന്നും ആശംസിച്ചു. വിക്രത്തിനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തിലെത്തുന്ന വീര ധീര സൂര എന്ന ചിത്രത്തിന്റെ മധുരയിലെ ലൊക്കേഷനിലെത്തിയാണ് മുറ ടീം നടനെ കണ്ടത്.
മുറയിലെ അഭിനേതാക്കളോടും അണിയറ പ്രവര്‍ത്തകരോടുമൊപ്പം ഏറെ നേരം ചിത്രത്തെക്കുറിച്ച് വിക്രം സംസാരിച്ചു. മുറയിലൂടെ മലയാള സിനിമാ ലോകത്തെത്തുന്ന യുവ താരങ്ങളുടെ പ്രകടനത്തെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ മില്യണ്‍ കാഴ്ചക്കാരിലേക്കു കുതിക്കുകയാണ്. ക്യാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ 'All We Imagine as Light'ലൂടെ ശ്രദ്ധേയനായ ഹ്രിദ്ധു ഹാറൂണും സുരാജ് വെഞ്ഞാറമ്മൂടും മാല പാര്‍വതിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തലസ്ഥാനനഗരിയില്‍ നടന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. നവംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
മുറയുടെ നേരത്തെ റിലീസ് ചെയ്ത ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. കനി കുസൃതി, കണ്ണന്‍ നായര്‍, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കന്നത്. മുറയുടെ രചന നിര്‍വഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്.
മുറയുടെ നിര്‍മ്മാണം:റിയാ ഷിബു,എച്ച് ആര്‍ പിക്‌ചേഴ്‌സ്, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍: റോണി സക്കറിയ, ഛായാഗ്രഹണം:ഫാസില്‍ നാസര്‍, എഡിറ്റിംഗ്:ചമന്‍ ചാക്കോ, സംഗീത സംവിധാനം:ക്രിസ്റ്റി ജോബി, കലാസംവിധാനം:ശ്രീനു കല്ലേലില്‍, മേക്കപ്പ്:റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം:നിസാര്‍ റഹ്‌മത്ത്, ആക്ഷന്‍:പി.സി. സ്റ്റന്‍ഡ്സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ജിത്ത് പിരപ്പന്‍കോട്, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖര്‍.
Content Highlights: Actor Chiyaan Vikram congratulates Malayalam movie Mura