കടുത്ത വിഷാദം, 7 തവണ ജീവനൊടുക്കാൻ ശ്രമിച്ചു; തുറന്നുപറഞ്ഞ് സെൽവരാഘവൻ

മാനസിക പിരിമുറുക്കത്തിലാണെങ്കിൽ അതിനോട് വഴക്കിടാൻ പോകരുതെന്നും അവ പതിയെ പരിഹരിക്കപ്പെടുമെന്നും സെല്‍വരാഘവന്‍ പറയുന്നു

dot image

തമിഴിലെ ലെജന്റ് സംവിധായകരിൽ ഒരാളാണ് സെൽവരാഘവൻ. 7ജി റെയിൻബോ കോളനി, കാതൽ കോട്ടെ, പുതുക്കോട്ടൈ, ആയിരത്തിൽ ഒരുവൻ തുടങ്ങി നിരവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്കായി അദ്ദേഹം നൽകിയിരുന്നു. തന്‍റെ ജീവിതത്തിലെ കഠിനമായ നാളുകളെ കുറിച്ച് തുറന്നുപറയുകയാണ് സെല്‍‌വരാഘവന്‍ ഇപ്പോള്‍. കടുത്ത വിഷാദ രോഗത്തിലൂടെ കടന്നുപോയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.

വിഷാദരോഗത്തെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നെന്നും ഒന്നല്ല ഏഴ് തവണയാണ് ഇത്തരത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചതെന്നുമായിരുന്നു സെൽവരാഘവൻ പറഞ്ഞത്. സ്വയം ജീവനൊടുക്കാൻ ശ്രമിക്കുമ്പോഴെല്ലാം മനസ്സിനുള്ളിൽ നിന്ന് ഒരു ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. 10 ദിവസത്തിന് ശേഷം അല്ലെങ്കിൽ ആറ് മാസം അല്ലെങ്കിൽ ഒരു വർഷത്തിന് ശേഷം ജീവിതം പെട്ടെന്ന് സന്തോഷകരവും സമാധാനപരവുമായി മാറാറുണ്ട്. അപ്പോൾ അന്ന് ജീവനൊടുക്കിയിരുന്നെങ്കിൽ എല്ലാം കൈവിട്ടു പോകുമായിരുന്നല്ലോ എന്ന് വിചാരിക്കും എന്നും സെൽവരാഘവൻ പറഞ്ഞു.

ഇതാണ് ജീവിതം. സ്വയം ജീവിതം അവസാനിപ്പിക്കുന്നവരുടെ യഥാർത്ഥ ലക്ഷ്യം അടുത്ത ജന്മത്തിൽ തങ്ങളുടെ ജീവിതം സന്തോഷകരമാകുമെന്ന പ്രതീക്ഷയാണ്. സ്വിറ്റ്‌സർലൻഡിലെ ഒരു അപ്പാർട്ട്‌മെന്റിൽ ജനിച്ചു സന്തോഷത്തോടെ ജീവിക്കുന്നതായി സങ്കൽപ്പിക്കും. പക്ഷേ, ഒരു ഗുഹയിൽ ജനിച്ച മുയലോ കാട്ടിലെ മരത്തിൽ തൂങ്ങിക്കിടക്കുന്ന വവ്വാലോ ആയിട്ടാണ് ജനിക്കുന്നതെങ്കിൽ ആർക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്നും സെൽവരാഘവൻ ചോദിച്ചു.

നമ്മൾ കേൾക്കുന്ന ശബ്ദം ദൈവത്തിന്റെയോ മറ്റാരുടെയോ ശബ്ദമോ ആകാം. എന്ത് പേര് വിളിച്ചാലും ആ ശബ്ദം കേൾക്കാതെ പോകില്ല. ഇത് യഥാർത്ഥമാണെന്നും സെൽവരാഘവൻ പറഞ്ഞു. മാനസിക പിരിമുറുക്കത്തിലാണെങ്കിൽ അതിനോട് വഴക്കിടാൻ പോകരുതെന്നും അത് പതിയെ

പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സെൽവരാഘവൻ സംവിധാനം ചെയ്ത 7 ജി റെയിൻബോ കോളനിയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. നടൻ കൂടിയായ സെൽവരാഘവൻ അഭിനയിക്കുന്ന നിരവധി ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് സെൽവരാഘവൻ നടനായി മാറിയത്. പിന്നീട് സാനികൈതം, ഭഗാസുരൻ, നാനേ വരവനേ, മാർക്ക് ആന്റണി, രായൻ തുടങ്ങിയ ചിത്രങ്ങളിലും സെൽവരാഘവൻ അഭിനയിച്ചിരുന്നു.

Content Highlights: Director Selvaraghavan about His depression Stage and Motivation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us