'തൃശൂരിനെ ഞെട്ടിച്ച ഡോണും സിജുവും', 'പണി'യിലൂടെ ഇമേജ് ബ്രേക്ക് ചെയ്യുന്ന ജുനൈസും സാഗറും

തൃശൂരിലെ ഒരു വർക്‌ഷോപ്പിലെ പണിക്കാരായ ഡോണും സിജുവുമായിട്ടായിരുന്നു സാഗറും ജുനൈസും ചിത്രത്തിൽ എത്തിയത്

dot image

നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത പണിയുടെ റിലീസിന് പിന്നാലെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിനും അതിലെ അഭിനേതാക്കൾക്കും ലഭിക്കുന്നത്. ചിത്രത്തിൽ ഞെട്ടിക്കുന്ന വില്ലന്മാരായി എത്തിയത് യുവ നടനായ സാഗർ സൂര്യയും പുതുമുഖം ജുനൈസുമായിരുന്നു.

അടുത്ത വീട്ടിലെ പയ്യൻ എന്ന ഇമേജ് തന്നെ ബ്രേക്ക് ചെയ്യുന്ന തരത്തിലാണ് ജുനൈസും സാഗർ സൂര്യയും പണിയിൽ അഭിനയിച്ചത്. ചിത്രത്തിനായി ഒന്നര വർഷത്തോളമുള്ള തയ്യാറെടുപ്പുകളുണ്ടായിരുന്നെന്ന് ജുനൈസും സാഗറും റിപ്പോർട്ടർ ലൈവിനോട് പറഞ്ഞു.

തൃശൂരിലെ ഒരു വർക്‌ഷോപ്പിലെ പണിക്കാരായ ഡോണും സിജുവുമായിട്ടായിരുന്നു സാഗറും ജുനൈസും ചിത്രത്തിൽ എത്തിയത്. തൃശൂരിലെ വളർന്നുവരുന്ന ​ഗുണ്ടകളാകാൻ‌ ശ്രമിക്കുന്ന രണ്ട് യുവാക്കളായി രണ്ടുപേരും ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

ചിത്രം കാണുന്ന പ്രേക്ഷകർക്ക് കടുത്ത ദേഷ്യവും വെറുപ്പും ഉണ്ടാക്കുന്ന തരത്തിലാണ് ഇരുവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

നായകനായ ജോജുവിന്റെ കഥാപാത്രത്തിനോട് പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്ന ഡോണും സിജുവുമാകാൻ എടുത്ത തയ്യാറെടുപ്പുകളെ കുറിച്ചും സംവിധായകൻ കൂടിയായ ജോജു ഇതിനായി നൽകിയ നിർദ്ദേശങ്ങളെ കുറിച്ചും സാഗറും ജുനൈസും റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വിശദമായി സംസാരിച്ചു.

ചിത്രീകരണത്തിനിടയ്ക്ക് പലപ്പോഴും അധികം ആരോടും സംസാരിക്കരുതെന്നും തങ്ങൾ ഇരുവരും മാത്രം സംസാരിച്ചാൽ മതിയെന്നും ജോജു നിർദ്ദേശം നൽകിയിരുന്നതായി സാഗറും ജുനൈസും പറഞ്ഞു. പണിയിലെ കഥാപാത്രങ്ങളിലൂടെ തങ്ങളുടെ തുടർന്നുള്ള കരിയറിലും ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷയെന്നും ഇരുവരും പറഞ്ഞു.

Content Highlights: Don and Siju in Pani Movie Junais and Sagar break their image

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us