റിലീസിലേക്ക് ഒരു സ്റ്റെപ്പ് കൂടി വെച്ച് വിടാമുയർച്ചി ടീം; ഒഫീഷ്യൽ അപ്ഡേറ്റുമായി അണിയറപ്രവർത്തകർ

തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്

dot image

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. ഏറെ നാളുകളായി അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ ഒഫീഷ്യൽ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. വിടാമുയർച്ചിയുടെ ഡബ്ബിങ് സെഷൻസ് ആരംഭിച്ചതായാണ് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് അറിയിച്ചിരിക്കുന്നത്. പൂജാ ചടങ്ങുകളോടെയാണ് ഡബ്ബിങ് വർക്കുകൾ തുടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്. വമ്പൻ തുകക്ക് ഈ ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശം സൺ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്ലിക്സും സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Dubbing works begin for Ajith's Vidaamuyarchi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us