പത്താനും ടൈഗറും മാത്രമല്ല കബീറും പോരാടാനിറങ്ങും ; ആലിയ ഭട്ടിനൊപ്പം 'ആൽഫ'യിൽ ഹൃത്വിക് റോഷനുമെത്തും

കബീർ എന്ന റോ ഏജന്റിനെയാണ് സ്പൈ യൂണിവേഴ്സിൽ ഹൃത്വിക് അവതരിപ്പിക്കുന്നത്.

dot image

ബോളിവുഡിലെ സൂപ്പർഹിറ്റ് യൂണിവേഴ്‌സുകളിൽ ഒന്നാണ് യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സ്. അഞ്ച് സിനിമകളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. യൂണിവേഴ്സില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആല്‍ഫ. ഈ സീരിസിലെ ആദ്യ ഫീമെയിൽ ലീഡ് സ്പൈ ചിത്രമാണ് 'ആൽഫ'. ആലിയ ഭട്ട്, ശർവരി എന്നിവരാണ് സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള ഒരു വമ്പൻ അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ചിത്രത്തിൽ കാമിയോ വേഷത്തിൽ ഹൃത്വിക്ക് റോഷനെത്തുമെന്നും എട്ടു ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണത്തിനായി നവംബർ ഒൻപതിന് നടൻ സിനിമയിൽ ജോയിൻ ചെയ്യുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ. ആലിയ ഭട്ടും ശർവരിയും ഹൃത്വിക്കും ചേർന്നുള്ള ഒരു ആക്ഷൻ രംഗമാണ് ഈ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കബീർ എന്ന റോ ഏജന്റിനെയാണ് സ്പൈ യൂണിവേഴ്സിൽ ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്പെെ യൂണിവേഴ്സിലെ ഷാരൂഖ് ഖാന്‍റെ പത്താനും സല്‍മാന്‍ ഖാന്‍റെ ടെെഗറും ആല്‍ഫയുടെ അവസാനരംഗങ്ങളില്‍ കടന്നുവന്നേക്കാം എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

'ദി റെയിൽവേ മെൻ' എന്ന നെറ്റ്ഫ്ലിക്സ് സീരീസ് ഒരുക്കിയ ശിവ് റവയിൽ ആണ് 'ആൽഫ' സംവിധാനം ചെയ്യുന്നത്. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ഈ ചിത്രം നിർമിക്കുന്നത്. 2025 ഡിസംബർ 25 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 'ഏക് താ ടൈഗർ', 'ടൈഗർ സിന്ദാ ഹേ', 'ടൈഗർ 3' , 'പത്താൻ', 'വാർ' എന്നിവയാണ് ഈ യൂണിവേഴ്സിൽ ഇതുവരെ പുറത്തുവന്ന ചിത്രങ്ങൾ. ഹൃത്വികിനെ നായകനാക്കി ഒരുങ്ങിയ വാറിന്റെ രണ്ടാം ഭാഗമായ 'വാർ 2' വിന്റെ ഷൂട്ട് ഇപ്പോൾ നടക്കുകയാണ്. അടുത്ത വർഷം ചിത്രം പുറത്തിറങ്ങും. ജൂനിയർ എൻടിആറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Hrithik Roshan to appear in a cameo role in Alpha starring Alia Bhatt

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us