മിയ ജോർജിനെതിരെ 2 കോടിയുടെ മാനനഷ്ട കേസ് എന്ന വാർത്ത; പ്രതികരിച്ച് നടി

'എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്?'

dot image

മിയ ജോർജിനെതിരെ മാനനഷ്ട കേസ് എന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് നടി. തനിക്കെതിരെ ഏതെങ്കിലും നിയമനടപടി നടക്കുന്നതായി രേഖാമൂലം അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയാണ് താൻ ഈ വാർത്ത അറിയുന്നതെന്ന് നടി വ്യക്തമാക്കി. കറി പൗഡർ പരസ്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിച്ചതിന് കമ്പനി ഉടമ നടിക്കെതിരെ രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുവെന്നാണ് വാർത്തകൾ പ്രചരിച്ചത്.

എന്തിനാണ് ഒരു ഉടമ അതിന്റെ ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നത്. ഈ വാർത്തയുടെ തലക്കെട്ട് തന്നെ പരസ്പര വിരുദ്ധമാണ് എന്ന് മിയ പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

മിയ ജോർജിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി

'എനിക്കെതിരെ നിയമനടപടി നടക്കുന്നതായി ചില വാർത്തകൾ കേൾക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ഇത്തരത്തിൽ ഒരു നിയമ നടപടിയുണ്ടെന്ന് എന്നെ ആരും അറിയിച്ചിട്ടുമില്ല. ആദ്യം തന്നെ പറയട്ടെ, ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ തന്നെ പരസ്പര വിരുദ്ധമാണ്. എന്തിനാണ് ഒരു ഉടമ ബ്രാന്റിനെ പ്രൊമോട്ട് ചെയ്യുന്ന അംബാസിഡര്‍ക്കെതിരെ പരാതി നല്‍കുന്നത്?,'

'രണ്ടാമത്തെ കാര്യം എന്തെന്നാൽ എനിക്ക് നിയമപരായി യാതൊരു അറിയിപ്പും നേരിട്ടോ അല്ലാതേയോ ലഭിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലൊരു വാർത്ത ഞാൻ കണ്ടത്. ആരാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് എനിക്കറിയില്ല,' മിയ ജോർജ് കുറിച്ചു.

വാർത്ത എന്ന രീതിയില്‍ പ്രചരിച്ച സക്രീന്‍ ഷോട്ടും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Miya George response to the fake news on defamation case

dot image
To advertise here,contact us
dot image