ആരാധകർ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനും തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന എൽ 360 യും. രണ്ട് വ്യത്യസ്ത സിനിമകളിലായി രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലും ഒരേ സമയം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മോഹൻലാൽ ഇപ്പോൾ. വണ്ടിപെരിയാറിലും പരിസരപ്രദേശങ്ങളിലുമാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ എമ്പുരാനിൽ അഭിനയിച്ച മോഹൻലാൽ രാത്രിയിൽ തേനിയിൽ ചിത്രീകരണം നടക്കുന്ന എൽ 360 യുടെ ലൊക്കേഷനിൽ എത്തിയിരുന്നു.
തുടർന്ന് 29 ന് വീണ്ടും എമ്പുരാൻ ലൊക്കേഷനിൽ എത്തിയ മോഹൻലാൽ 30 ന് വൈകിട്ട് തിരികെ തേനിയിലേക്ക് എത്തും. 31, 1 തീയതികളിൽ എൽ 360 യിൽ അഭിനയിക്കുന്ന മോഹൻലാൽ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം വീണ്ടും എമ്പുരാനിൽ തിരികെ ജോയിൻ ചെയ്യും.
30-31 ദിവസങ്ങളിൽ കൊച്ചിയിൽ വെച്ചാണ് എമ്പുരാന്റെ ചിത്രീകരണം നടക്കുന്നത്. ഇന്ത്യയിലെ ചിത്രീകരണത്തിന് ശേഷം മൊറോക്കോ അടക്കമുള്ള രാജ്യങ്ങളിൽ കൂടി ചിത്രീകരണമുണ്ട്.
എമ്പുരാനും എൽ 360 യും ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്തേക്കും. ഇത് കൂടാതെ മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കും. മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
അതേസമയം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. കുട്ടികൾക്ക് വേണ്ടിയുള്ള 3 ഡി ചിത്രമായി ഒരുങ്ങുന്ന ബറോസ് ഡിസംബറിൽ റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content Highlights: Mohanlal with back to back Shoot the Movies L360 and Empuraan day and Night