'ജയ് ഭീം' 3 ലക്ഷം പേരുടെ ജീവിതം മാറ്റിമറിച്ചു, നമ്മുടെ കാല ശേഷവും ചില സിനിമകൾ ഓർമിക്കപ്പെടണം: സൂര്യ

ഒരാളുടെ ജീവിതത്തെ മാറ്റാനും ശുദ്ധീകരിക്കാനും ഉള്ള കഴിവ് സിനിമകൾക്കുണ്ട്', സൂര്യ പറഞ്ഞു.

dot image

'ജയ് ഭീം' എന്ന സിനിമ 3 ലക്ഷം പേരുടെ ജീവിതമാണ് മാറ്റിമറിച്ചതെന്ന് നടൻ സൂര്യ. ആ സിനിമ നിയമ വ്യവസ്ഥയിൽ മാറ്റം കൊണ്ടുവന്നു. മുഖ്യമന്ത്രിയും കളക്ടർമാരും സിനിമ കണ്ട് സെൻസസ് എടുക്കാൻ നിർദേശിച്ചു. എപ്പോഴും ബോക്സ് ഓഫീസ് നമ്പറുകളുടെ അടിസ്ഥാനത്തിൽ മാത്രം സിനിമകളെ അളക്കരുത്. ചില സിനിമകൾ നമ്മുടെ കാലത്തിന് ശേഷവും ഓർമിക്കപ്പെടണമെന്നും സൂര്യ പറഞ്ഞു. മിസ് മാലിനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

'ജയ് ഭീം എന്ന സിനിമയുടെ സംവിധായകനായ ടിജെ ജ്ഞാനവേലുമൊന്നിച്ച് ഞങ്ങൾ ഒരു എൻജിഒ ആരംഭിച്ചിരുന്നു. അതിലൂടെ പലയിടങ്ങളിലായി നടക്കുന്ന കസ്റ്റോഡിയൽ ക്രൂരതകളെക്കുറിച്ച് ഞങ്ങൾ മനസിലാക്കി. അങ്ങനെ തമിഴ് നാട്ടിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെയാണ് അദ്ദേഹം 'ജയ് ഭീം' എന്ന സിനിമയാക്കി മാറ്റിയത്. നിയമ വ്യവസ്ഥയിൽ തന്നെ അത് മാറ്റം കൊണ്ടുവന്നു. 3 ലക്ഷം പേരുടെ ജീവിതമാണ് ആ സിനിമ കൊണ്ട് മാറിയത്. ഒരാളുടെ ജീവിതത്തെ മാറ്റാനും ശുദ്ധീകരിക്കാനും ഉള്ള കഴിവ് സിനിമകൾക്കുണ്ട്', സൂര്യ പറഞ്ഞു.

മണികണ്ഠൻ, ലിജോമോൾ, സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് 'ജയ് ഭീം'. അഡ്വക്കേറ്റ് ചന്ദ്രു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിച്ചത്. 1993 ൽ കടലൂരിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങിയത്. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ആയിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ മണികണ്ഠന്റെയും ലിജോമോളുടെയും പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Content Highlights: Jai Bheem changed lives of 3 lakh people says Suriya

dot image
To advertise here,contact us
dot image