എഡിറ്റർ നിഷാദ് യൂസഫിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് കങ്കുവ നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ. ഏറെ ഞെട്ടൽ ഉളവാക്കുന്ന വാർത്തയാണിത്. നിഷാദ് യൂസഫിന്റെ കഴിവും കാഴ്ച്ചപ്പാടുകളും കങ്കുവ ടീമിന് അമൂല്യമായ സമ്പത്തായിരുന്നു എന്നും അദ്ദേഹത്തിന്റെ അഭാവം തങ്ങൾക്ക് തീരാനഷ്ടമാണെന്നും നിർമാതാക്കൾ അറിയിച്ചു. തങ്ങളുടെ പ്രിയ എഡിറ്റർക്ക് സമൂഹ മാധ്യമങ്ങളിലൂടെയാണ് കങ്കുവ നിർമാതാക്കൾ ആദരഞ്ജലികൾ അർപ്പിച്ചത്.
'ഞങ്ങളുടെ പ്രിയപ്പെട്ട എഡിറ്റർ നിഷാദ് യൂസഫിൻ്റെ പെട്ടെന്നുള്ള വേർപാടിൽ ഞങ്ങൾ അഗാധമായ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നു. നിങ്ങളുടെ കഴിവും അർപ്പണബോധവും കാഴ്ചപ്പാടും ഞങ്ങളുടെ ടീമിന് അമൂല്യമായ സമ്പത്തായിരുന്നു, നിങ്ങളുടെ ഞങ്ങളെ അഗാധമായ ശൂന്യതയിലാഴ്ത്തുന്നു. ഈ മോശം സമയത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളുടെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഉണ്ട്,' എന്ന് കങ്കുവ നിർമാതാക്കൾ കുറിച്ചു.
We are deeply shocked and saddened by the sudden passing of our beloved editor, #NishadYusuf 💔
— Studio Green (@StudioGreen2) October 30, 2024
Your talent, dedication and vision were invaluable assets to our team and your absence leaves us with a profound void. Our thoughts and prayers are with your family and friends during… pic.twitter.com/mHOhVDDsgg
നിഷാദ് യൂസഫിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടലിലാക്കിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ കങ്കുവ നവംബർ 14ന് റിലീസ് ചെയ്യാനിരിക്കെയാണ് നിഷാദ് വിടപറഞ്ഞത്. ചെന്നൈയിൽ കഴിഞ്ഞ ദിവസം നടന്ന കങ്കുവ ഓഡിയോ ലോഞ്ചിലും നിഷാദ് പങ്കെടുത്തിരുന്നു.
കൊച്ചി പനമ്പിള്ളിനഗറിലെ ഫ്ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. 43 വയസ്സായിരുന്നു. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2022 -ൽ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, ചാവേർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.
Content Highlights: Kanguva Producers condoles on the death of editor Nishadh Yusuf