സുഷിൻ ശ്യാം വിവാഹിതനായി; ആഘോഷമാക്കി സോഷ്യൽ മീഡിയ

നിരവധിപ്പേർ ഇരുവർക്കും ആശംസകളും നേർന്നിട്ടുണ്ട്

dot image

സംഗീത സംവിധായകൻ സുഷിൻ ശ്യാം വിവാഹിതനായി. അൻവർ റഷീദിന്റെ സംവിധാന സഹായിയും ഗായികയുമായ ഉത്തര കൃഷ്ണയാണ് വധു. ഫഹദ് ഫാസിൽ, നസ്രിയ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നടന്‍ ജയറാമും കുടുംബവും, തിരക്കഥകൃത്ത് ശ്യാം പുഷ്കര്‍, സംഗീത സംവിധായകന്‍ ദീപക്ക് ദേവ് എന്നിവര്‍ സിനിമ രംഗത്ത് നിന്ന് വിവാഹത്തിന് എത്തിയിരുന്നു. നിരവധിപ്പേർ ഇരുവർക്കും ആശംസകളും നേർന്നിട്ടുണ്ട്. വിവാഹചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

സുഷിനും ഉത്തരയ്ക്കുമൊപ്പം ഫഹദ് ഫാസിലും നസ്രിയയും

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ സംഗീത സംവിധായകൻ, ഗായകൻ തുടങ്ങിയ മേഖലകളിൽ സ്ഥാനം നേടിയ സുഷിൻ ശ്യാം, ദീപക് ദേവിന്റെ കൂടെ മ്യൂസിക് പ്രോഗ്രാമറായാണ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കിസ്മത്ത്, എസ്ര, വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, കുറുപ്പ്, ഭീഷ്മപർവ്വം, രോമാഞ്ചം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം, ബോ​ഗയ്ൻവില്ല തുടങ്ങിയ സിനിമകൾക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. നീലാകാശം പച്ചക്കടൽ ചുവന്നഭൂമി, സപ്തമ ശ്രീ തസ്ക്കരാ, റോസാപ്പൂ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ പാടിയിട്ടുമുണ്ട്.

ഈ അടുത്ത് സിനിമാ സംഗീതത്തിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുക്കുന്നതായി സുഷിൻ വ്യക്തമാക്കിയിരുന്നു. 'ഈ വർഷത്തെ എന്റെ അവസാന ചിത്രമായിരിക്കും ബോ​ഗയ്ൻവില്ല. ഒരു ചെറിയ ഇടവേള എടുക്കുന്നു. അടുത്ത വര്‍ഷമായിരിക്കും ഞാൻ ഇനി പണി തുടങ്ങുക,' എന്നായിരുന്നു സുഷിൻ പറഞ്ഞത്.

Content Highlights: Music Director Sushin Shyam get married

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us