സങ്കടമല്ല, സഹാനുഭൂതിയും ബഹുമാനവുമാകും 'അമരൻ' കണ്ട് കഴിഞ്ഞ് പട്ടാളക്കാരോട് തോന്നുക: രാജ്‌കുമാർ പെരിയസാമി

ക്ലൈമാക്സ് മാത്രമല്ലാതെ ഈ സിനിമയിൽ ഒരു ജേർണിയുണ്ട്. അതും ഈ സിനിമയിലെ പ്രധാനപ്പെട്ട ഭാഗമാണ്', രാജ്‌കുമാർ പെരിയസാമി പറഞ്ഞു.

dot image

രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത് ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'അമരൻ'. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ ശിവകാർത്തികേയന്റെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പുള്ള പ്രോജക്ട് കൂടിയാണ്.

ഇപ്പോൾ അമരനെക്കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 'അമരൻ' കണ്ട് കഴിയുമ്പോൾ പട്ടാളക്കാരോടും അവരുടെ കുടുംബത്തോടും ഒരു സഹാനുഭൂതിയും ബഹുമാനവും തോന്നിക്കൊണ്ടായിരിക്കും പ്രേക്ഷകർ തിയേറ്റർ വിടുന്നതെന്നും പ്രേക്ഷകർക്ക് അവരുടെ ജീവിതത്തോട് ഒരു കണക്ഷൻ തോന്നുമെന്നും ഗലാട്ടക്ക് നൽകിയ അഭിമുഖത്തിൽ രാജ്‌കുമാർ പെരിയസാമി പറഞ്ഞു.

'ഈ സിനിമയിൽ പറയുന്ന സംഭവം എന്താണെന്ന് ചിലപ്പോൾ എല്ലാവർക്കും അറിയാമായിരിക്കും. പക്ഷെ അമരന്റെ ക്ലൈമാക്സ് എന്താണെന്ന് അത് കാണും വരെ ആർക്കും മനസിലാകില്ല. സങ്കടമല്ല, സിനിമ കണ്ട് കഴിയുമ്പോൾ പട്ടാളക്കാരോടും അവരുടെ കുടുംബത്തോടും ഒരു സഹാനുഭൂതിയും ബഹുമാനവും തോന്നിക്കൊണ്ടായിരിക്കും പ്രേക്ഷകർ തിയേറ്റർ വിടുക. അവരുടെ ജീവിതത്തോട് നമുക്ക് ഒരു കണക്ഷൻ തോന്നും. ക്ലൈമാക്സ് മാത്രമല്ലാതെ ഈ സിനിമയിൽ ഒരു ജേർണിയുണ്ട്. അതും ഈ സിനിമയിലെ പ്രധാനപ്പെട്ട ഭാഗമാണ്', രാജ്‌കുമാർ പെരിയസാമി പറഞ്ഞു.

ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 31നാണ് 'അമരൻ' തിയേറ്ററുകളിലെത്തുക. കമൽഹാസന്റെ രാജ്കമൽ ഫിലിംസും സോണി പിക്‌ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. ഇന്ദു റെബേക്ക വർഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. മലയാളി താരം ശ്യാം മോഹനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സി എച്ച് സായ്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം.

Content Highlights: people will leave the theatres with an Empathy over Army men after watching Amaran says rajkumar periyaswamy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us