ഞാനൊരു വലിയ സുഷിൻ ഫാൻ, 'മിന്നൽ മുരളി'യിലെ രണ്ട് വരി പാട്ടിന് സ്റ്റേറ്റ് അവാർഡ് പ്രതീക്ഷിച്ചില്ല; പ്രദീപ് കുമാർ

വെയിൽ, തൊട്ടപ്പൻ, മിന്നൽ മുരളി, രോമാഞ്ചം, പുലിമട തുടങ്ങിയ മലയാള സിനിമകളിൽ പ്രദീപ് കുമാർ പാടിയിട്ടുണ്ട്.

dot image

'നീ കവിതകളായി', 'ലൈഫ് ഓഫ് റാം', 'കൺകൾ ഏതോ' തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷക പ്രിയങ്കരനായ ഗായകനാണ് പ്രദീപ് കുമാർ. നിരവധി മലയാളം ഗാനങ്ങളും പ്രദീപ് കുമാർ ആലപിച്ചിട്ടുണ്ട്. 'മിന്നൽ മുരളി'യിൽ സുഷിൻ ശ്യാം ഈണം നൽകിയ 'രാവിൽ' എന്ന ഗാനത്തിന് 2021 ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്‌കാരം പ്രദീപ് കുമാറിന് ലഭിച്ചിരുന്നു.

താൻ വലിയൊരു സുഷിൻ ശ്യാം ഫാൻ ആണെന്നും 'മിന്നൽ മുരളി'യിൽ ആ രണ്ട് വരി പാടിയതിന് സ്റ്റേറ്റ് അവാർഡ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ലെന്നും പ്രദീപ് കുമാർ. 'രാവിൽ' എന്ന ആ പാട്ടിന് സ്റ്റേറ്റ് അവാർഡ് കിട്ടിയതിൽ വളരെ സന്തോഷമുണ്ട്. കോവിഡിന്റെ ടൈമിൽ ആയിരുന്നു അതിന്റെ റെക്കോർഡിങ് നടന്നതെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പ്രദീപ് കുമാർ പറഞ്ഞു.

'ഞാൻ സുഷിൻ ശ്യാമിന്റെ വലിയ ഫാൻ ആണ്. അദ്ദേഹം ഒരു പാട്ട് പാടാനായി വിളിച്ചപ്പോൾ തന്നെ ഞാൻ ഓക്കേ പറഞ്ഞു. നിങ്ങൾ കഷ്ടപ്പെടും, പക്ഷെ എനിക്ക് ഈ പാട്ട് പാടണമെന്നായിരുന്നു ഞാൻ സുഷിനോട് പറഞ്ഞത്. രണ്ട് ലൈൻ മാത്രമാണുള്ളത്, പെട്ടെന്ന് കഴിയുമെന്നാണ് സുഷിൻ പറഞ്ഞത്. രണ്ട് വരി പാടിയതിന് സ്റ്റേറ്റ് അവാർഡ് കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല', പ്രദീപ് കുമാർ പറഞ്ഞു.

വെയിൽ, തൊട്ടപ്പൻ, മിന്നൽ മുരളി, രോമാഞ്ചം, പുലിമട തുടങ്ങിയ മലയാള സിനിമകളിൽ പ്രദീപ് കുമാർ പാടിയിട്ടുണ്ട്. ഇതിൽ വെയിൽ എന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയതും അദ്ദേഹം ആയിരുന്നു. രോമാഞ്ചത്തിൽ സുഷിന്റെ സംഗീതത്തിൽ പാടിയ 'ഒറ്റമുറി വാക്കുമായി' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. സന്തോഷ് നാരായണന്റെ സംഗീതത്തിൽ നിരവധി ഗാനങ്ങളാണ് പ്രദീപ് കുമാർ പാടിയിട്ടുള്ളത്. അതിൽ ഏറെയും ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചവയാണ്.

Content Highlights: Pradeep Kumar admits he is a big fan of Sushin Shyam

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us