ഹോളിവുഡിലെ എക്കാലത്തെയും ക്ലാസിക് കഥാപാത്രങ്ങൾക്ക് എഐയിലൂടെ നടൻ മോഹൻലാലിന്റെ മുഖം നൽകികൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റോക്കി എന്ന സിനിമയിലെ സിൽവസ്റ്റർ സ്റ്റാലോണിൻ്റെ കഥാപാത്രം മുതൽ ടൈറ്റാനിക്കിലെ ജാക്കിനും ടോപ് ഗൺ എന്ന സിനിമയിലെ ടോം ക്രൂസിനുമെല്ലാം പകരം മോഹൻലാലിൻറെ മുഖമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അതിനെ പിൻപറ്റി തമിഴിന്റെ സ്വന്തം തല അജിത്‌കുമാറിന്റെ എഐ ജനറേറ്റഡ് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മോഹൻലാലിൻറെ വീഡിയോയിൽ കണ്ടത് പോലെ ക്ലാസ്സിക് ഹോളിവുഡ് സിനിമകളായ മെട്രിക്സ്, ടോപ് ഗൺ, റോക്കി, ജെയിംസ് ബോണ്ട് തുടങ്ങിയ സിനിമകളുടെ അജിത് വേർഷനാണ് സോഷ്യൽ മീഡിയയിൽ ഹിറ്റടിക്കുന്നത്. മോഹൻലാലിന്റെ വീഡിയോ പോലെ തന്നെ മികച്ചതായിട്ടുണ്ട് ഈ അജിത് വേർഷനും എന്നാണ് പ്രേക്ഷകർ കമന്റ്റ് ഇടുന്നത്.
'എഐ.മാജിൻ' എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ ആയിരുന്നു നേരത്തെ മോഹൻലാലിൻറെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി കഴിഞ്ഞു. 'ലാലേട്ടൻ അങ്ങ് ഹോളിവുഡിൽ ജനിച്ചിരുന്നെങ്കിൽ' എന്ന ക്യാപ്ഷ്യനോടെയാണ് ഒരു ആരാധകൻ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഈ എഐ ക്രിയേറ്ററെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല എന്ന് മറ്റൊരാൾ കുറിച്ചു. ഈ ചിത്രങ്ങളിൽ ഏതാണ് ഏറ്റവും മികച്ചത് എന്നും ചർച്ചകളുണ്ട്.
Content Highlights: Ai generated images of Ajithkumar went viral on social media