ദീപാവലിക്ക് ഹിറ്റടിച്ചത് ജിവി പ്രകാശ് കുമാർ; കയ്യടി നേടി ലക്കി ഭാസ്കറിന്റെയും അമരന്റെയും മ്യൂസിക്ക്

നിരവധി സൂപ്പർതാര സിനിമകളാണ് ഇനി ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ളത്.

dot image

ദീപാവലി റിലീസായി എത്തിയ ലക്കി ഭാസ്കറും അമരനും മികച്ച അഭിപ്രായവുമായി തിയേറ്ററിൽ മുന്നേറുമ്പോൾ രണ്ടു സിനിമകളുടെയും നെടുംതൂണായി നിന്ന ഒരാളുണ്ട്, ജിവി പ്രകാശ് കുമാർ. ഇരു ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയിരിക്കുന്നത് ജിവി പ്രകാശ് കുമാറാണ്. രണ്ട് ഭാഷകളിലുള്ള രണ്ട് തരം സിനിമകൾക്ക് മികച്ചതായി സംഗീതം ഒരുക്കി സിനിമയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചിരിക്കുകയാണ് ജിവി പ്രകാശിനുണ്ട്.

90 കളിൽ ബാങ്ക് ഉദ്യോഗസ്ഥനായ ഭാസ്‌കർ കുമാർ എന്ന വ്യക്തിയുടെ ജീവിതത്തിൽ നടക്കുന്ന സംഭവബഹുലമായ കഥയാണ് ലക്കി ഭാസ്കർ പറയുന്നത്. ഒരു വിന്റേജ് മൂഡിൽ കഥ പറഞ്ഞു പോകുന്ന സിനിമയിൽ വളരെ മികച്ച പശ്ചാത്തല സംഗീതമാണ് ജിവി പ്രകാശ് കുമാർ ഒരുക്കിയിരിക്കുന്നതെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. സിനിമയുടെ ഇന്റർവെൽ സീനിലും അവസാനത്തെ ഇരുപത് മിനിട്ടിലും സിനിമയെ ഉയർത്തുന്നതിൽ പ്രധാന പങ്ക് സംഗീതത്തിനുണ്ട് എന്നാണ് പ്രതികരണങ്ങള്‍.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ അമരനിൽ വികാരസാന്ദ്രമായ നിമിഷങ്ങളെ കൃത്യമായി ജിവി പ്രകാശ് കുമാർ സ്‌ക്രീനിലെത്തിച്ചു എന്നാണ് പ്രതികരണങ്ങൾ.

മാത്രമല്ല, യുദ്ധ സീനുകളിലും ശിവകാർത്തികേയൻ - സായ് പല്ലവി റൊമാന്റിക് സീനുകളിലും തന്റെ സംഗീതം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ ജിവി പ്രകാശ് കുമാറിനായിട്ടുണ്ട്. റിലീസിന് മുൻപ് ചിത്രത്തിലെ മിന്നലേ എന്ന ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ ഈ പാട്ട് വൈറലാണ്.

നിരവധി സൂപ്പർതാര സിനിമകളാണ് ഇനി ജിവി പ്രകാശ് കുമാറിന്റെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ളത്. ചിയാന്‍‌ വിക്രത്തെ നായകനാക്കി എസ് യു അരുൺ കുമാർ ഒരുക്കുന്ന 'വീര ധീര സൂരാ', ധനുഷ് സംവിധാനം ചെയ്യുന്ന 'ഇഡ്‌ലി കടൈ', 'നിലാവുക്ക് എൻ മേൽ എന്നടി കോപം', അക്ഷയ് കുമാർ നായകനാകുന്ന 'സ്കൈ ഫോഴ്സ്' തുടങ്ങിയ ചിത്രങ്ങളുടെ സംഗീതസംവിധാനം

ജിവി പ്രകാശ് കുമാർ ആണ്.

Content Highlights: GV Prakash Kumar's music in Lucky Baskhar and Amaran receives great response

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us