‘കപ്പേള’യ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം 'മുറ'യുടെ ട്രെയ്‌ലറിന് പ്രശംസയുമായി സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിന്റെ ട്രെയ്‌ലർ എക്‌സിൽ പങ്കുവെച്ചുകൊണ്ടാണ് ലോകേഷ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ആശംസകൾ നേർന്നത്. യൂട്യൂബിൽ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഹൃദു ഹാറൂണും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് തമിഴ് നടൻ വിക്രമും അഭിനന്ദനം അറിയിച്ചിരുന്നു.
Trailer of #Mura looks intriguing and fierce 🔥https://t.co/HUoHKW9n9G
— Lokesh Kanagaraj (@Dir_Lokesh) October 31, 2024
My hearty wishes and congratulations to the entire team of #MURA 🤗❤️@hridhuharoon #surajvenjaramoodu
@musthafa__actor #MusthafaActor #HRPictures @riyashibu_ #SureshBabu #MURA #ChristyJoby @hr_pictures…
നാല് യുവാക്കൾ ഏറ്റെടുക്കുന്ന ദൗത്യവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കാനില്‍ അംഗീകാരം നേടിയ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റര്‍ ഒരുക്കിയ തഗ്‌സ്, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍, ആമസോണ്‍ പ്രൈമില്‍ ഹിറ്റായ ക്രാഷ് കോഴ്‌സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ക്കു ശേഷം മലയാളി കൂടിയായ ഹൃദു ഹാറൂണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയാ ഷിബു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റേതായി പുറത്ത് വിട്ട ടീസറും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരുന്നു ടീസർ. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരം, മധുരൈ, തെങ്കാശി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളിലായാണ് മുറയുടെ ചിത്രീകരണം നടന്നത്.
Content Highlights: Lokesh Kanagaraj wishes for the trailer of Mura film