ഇന്ത്യൻ 2 വിന്റെ ക്ഷീണത്തിന് ശേഷം 'ഗെയിം ചെയിഞ്ച്' ചെയ്യാൻ ഷങ്കർ, രാംചരണിന്റെ അഴിഞ്ഞാട്ടമാകുമോ ചിത്രം?

ഇന്ത്യൻ 2 വിന്റെ പരാജയത്തിൽ നിന്ന് ഷങ്കറിന് ഒരാശ്വാസമാകും ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

dot image

രാംചരണിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. ഇന്ത്യൻ 2 വിന്റെ പരാജയത്തിൽ നിന്ന് ഷങ്കറിന് ഒരാശ്വാസമാകും ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ഇപ്പോഴിതാ സിനിമയുടേതായി ഏറ്റവും പുതിയ അപ്ഡേറ്റാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ അടുത്ത മാസം ഒമ്പതിന് പുറത്തിറങ്ങും.

രാജമൗലി ചിത്രം ആർആർആറിന് ശേഷം രാംചരണിന്റെ പുതിയ റിലീസുകൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ രാംചരണിന്റെ ആരാധകരും വളരെ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. സിനിമയിലെ ഒരു ഗാന രംഗം ചിത്രീകരിക്കാനായി 20 കോടി രൂപ ചിലവിട്ടു എന്ന വാർത്ത അടുത്തിടെ എത്തിയിരുന്നു. ഇതിനെതിരെ വിമർശനവും ഉയർന്നിരുന്നു.

നിർമാതാവിന്റെ പണം കളയുന്ന ഏർപ്പാടാണ് ഷങ്കർ ചെയ്യുന്നതെന്നും ഒരു ഗാനത്തിന് ഇത്രയും തുക ചിലവാക്കേണ്ട കാര്യം എന്താണെന്നും സോഷ്യൽ മീഡിയയിൽ ചിലർ ചോദിക്കുന്നുണ്ട്. അവസാന ചിത്രമായ ഇന്ത്യൻ 2 വിന്റെ ദയനീയ പരാജയവും ചിലർ ചൂണ്ടിക്കാട്ടി. ഈ തുകയുണ്ടെങ്കിൽ മലയാളത്തിൽ രണ്ട് സിനിമകൾ ചെയ്യാമെന്നും കമന്റുകൾ വന്നിട്ടുണ്ട്.

അതേസമയം ഷങ്കർ സംവിധാനം ചെയ്യുന്ന ആദ്യ തെലുങ്ക് ചിത്രമാണ് 'ഗെയിം ചെയ്ഞ്ചർ'. സംവിധായകൻ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്. 2025 ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാംചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിൽ അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താരനിര തന്നെ അഭിനയിക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തിൽ എത്തുന്നത്.

Content Highlights: shankar movie game changer teaser releasing date announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us