മാമന്നനു ശേഷം വീണ്ടുമൊന്നിച്ച് ഫഹദും വടിവേലുവും; ദീപാവലി ആശംസിച്ച് ടീം മാരീചൻ

ഫഹദും വടിവേലുവും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് 'യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ' എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്.

dot image

മാമന്നൻ എന്ന ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ചിത്രമാണ് മാരീചൻ. ദീപാവലി ആശംസകൾ നേർന്നുകൊണ്ട് സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഫഹദും വടിവേലുവും ഒന്നിച്ച് യാത്ര ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് 'യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. എല്ലാവർക്കും ദീപാവലി ആശംസകൾ' എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ്.

മാരീചൻ സംവിധാനം ചെയ്യുന്നത് സുധീഷ് ശങ്കറാണ്. സൂപ്പർ ​ഗുഡ്സ് ഫിലിംസിന്റെ ബാനറിൽ എത്തുന്ന ചിത്രം സൂപ്പർ ഗുഡ് ഫിലിംസിന്റെ 98-ാമത് ചിത്രമാണ്. യുവൻ ശങ്കർ രാജയാണ് ഈ ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. കലൈശെൽവൻ ശിവാജിയും ശ്രീജിത്ത് സാരംഗും ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും നിർവഹിക്കുന്നു. ദീലീപ് നായകനായെത്തിയ വില്ലാളി വീരൻ എന്ന ചിത്രത്തിന് ശേഷം സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാരീചൻ. ഒരു റോഡ് മൂവിയായിട്ടായിരിക്കും ചിത്രം ഒരുങ്ങുന്നത്.

വടിവേലു, ഫഹദ് ഫാസില്‍, ഉദയനിധി സ്റ്റാലിന്‍, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മാമന്നൻ. ഇതിനു മുമ്പ് ഫഹ​ദും വടിവേലുവും ഒന്നിച്ച ചിത്രം.

Content Highlights: The crew of mareesan movie wishes Diwali

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us