അങ്ങനെ അതും സംഭവിച്ചു, ദളപതിയെ വീഴ്ത്തി ശിവകാർത്തികേയൻ; ടിക്കറ്റ് വില്പനയിൽ ദി ഗോട്ടിനെ വീഴ്ത്തി 'അമരൻ'

ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമാകും 'അമരൻ' എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

dot image

മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ശിവകാർത്തികേയൻ ചിത്രമായ 'അമരൻ'. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന അഭിപ്രായവുമായി മുന്നേറുന്ന ചിത്രം മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ഈ വർഷം ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട ചിത്രമെന്ന റെക്കോർഡ് ആണ് അമരന് ലഭിച്ചിരിക്കുന്നത്. വിജയ് ചിത്രമായ 'ദി ഗോട്ടി'നെയാണ് 'അമരൻ' മറികടന്നത്.

32.57k ടിക്കറ്റ് ആണ് 'അമരൻ' ഒരു മണിക്കൂറിൽ വിറ്റഴിച്ചത്. വിജയ്‌യുടെ 'ദി ഗോട്ട്' 32.16k ടിക്കറ്റ് ആണ് ഒരു മണിക്കൂർ വിറ്റത്. 'വേട്ടയ്യൻ', 'ഇന്ത്യൻ 2', 'രായൻ' എന്നീ സിനിമകളാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ. 31.86k ടിക്കറ്റുകൾ 'വേട്ടയ്യൻ' വിറ്റഴിച്ചപ്പോൾ 'ഇന്ത്യൻ 2' 25.78k ടിക്കറ്റും 'രായൻ' 19.22k യുമാണ് ഒരു മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത്. വലിയ കുതിപ്പാണ് അമരന് കളക്ഷനിൽ ലഭിക്കുന്നത്. ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമാകും ഇത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.

ഭുവൻ അറോറ, രാഹുൽ ബോസ്, ശ്രീകുമാർ, വികാസ് ബംഗർ, മലയാളി താരം ശ്യാം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥയോടൊപ്പം ഏറ്റവും നല്ല രീതിയിലാണ് ചിത്രം സംവിധായകൻ രാജ്‌കുമാർ പെരിയസാമി ഒരുക്കിയിരിക്കുന്നതെന്നും അഭിപ്രായങ്ങളുണ്ട്. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിനും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യ ദിനം 35 കോടിയാണ് ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടിയതെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.

Content Highlights : Amaran beats vijay film The Goat in ticket sales in book my show

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us