എന്തിനായിരുന്നു സൽമാന്റെ 'കാമിയോ'? വലിയ താരനിരയുണ്ടായിട്ടും രക്ഷയില്ല; 'സിങ്കം എഗെയ്നി'നെ ട്രോളി പ്രേക്ഷകർ

നേരത്തെ റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറിനും സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ട്രെയിലറിന്റെ ദൈർഘ്യം തന്നെയായിരുന്നു വിമർശനത്തിന് പ്രധാന കാരണം.

dot image

രോഹിത്ത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സിലെ പുതിയ ചിത്രമാണ് 'സിങ്കം എഗെയ്ൻ'. അജയ് ദേവ്ഗൺ, അക്ഷയ് കുമാർ, ടൈഗർ ഷ്‌റോഫ്, രൺവീർ സിംഗ്, ദീപിക പദുകോൺ തുടങ്ങിയ ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ട്. ദീപാവലി റിലീസായി ഇന്ന് തിയേറ്ററിലെത്തിയ ചിത്രത്തിന് എന്നാൽ ആദ്യ ഷോ കഴിയുമ്പോൾ അത്ര നല്ല പ്രതികരണങ്ങളല്ല പുറത്തുവരുന്നത്. ഈ കോപ്പ് യൂണിവേഴ്സിലെ ഏറ്റവും മോശം ചിത്രമാണ് 'സിങ്കം എഗെയ്ൻ' എന്നും പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കും വിധമാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നുമാണ് ആദ്യ റിവ്യൂസ്.

ചിത്രത്തിൽ ചുൽബുൽ പാണ്ഡെ എന്ന പൊലീസ് കഥാപാത്രമായി സൽമാൻ ഖാൻ എത്തുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി സൽമാന്റെ കാമിയോക്കും മോശം അഭിപ്രായമാണ് ലഭിക്കുന്നത്. ചുൽബുൽ പാണ്ഡെ പോലെയൊരു ഐകോണിക് കഥാപാത്രത്തിന് ചേരുന്ന തരത്തിൽ അല്ല രോഹിത് ഷെട്ടി സൽമാനെ അവതരിപ്പിച്ചതെന്നും എന്തിനായിരുന്നു ഇങ്ങനെ ഒരു കാമിയോ എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്. ചില ഫൈറ്റ് സീനുകൾ ഒഴിച്ചുനിർത്തിയാൽ ചിത്രം നിരാശപ്പെടുത്തിയെന്നും പ്രേക്ഷകപ്രതികരണമുണ്ട്.

നേരത്തെ റിലീസ് ചെയ്ത സിനിമയുടെ ട്രെയിലറിനും സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. ട്രെയിലറിന്റെ ദൈർഘ്യം തന്നെയായിരുന്നു വിമർശനത്തിന് പ്രധാന കാരണം.

കരീന കപൂർ, അർജുൻ കപൂർ, ജാക്കി ഷ്റോഫ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിങ്കം, സിങ്കം റിട്ടേൺസ്, സൂര്യവംശി, സിംബാ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്ന സിനിമകൾ. ഇതിൽ സൂര്യവംശിയുടെ തുടർച്ചയായിട്ടാണ് സിങ്കം എഗെയ്ൻ എത്തുന്നത്. ചിത്രത്തിൽ പ്രധാന വേഷത്തിൽ ബാജിറാവോ സിങ്കം എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ ആണ് എത്തുന്നത്. ചിത്രത്തിൻ്റെ ഡിജിറ്റൽ സ്ട്രീമിംങ് അവകാശം 130 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights : Singham Again receives trolls and negative reviews after first show

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us