'ഇനി ഇയാളാണോ അയാൾ?' എമ്പുരാനിൽ പൃഥ്വിരാജ് ഇറക്കി വിടാൻ പോവുന്ന 'ഡ്രാഗണെ' കണ്ടെത്തി സോഷ്യൽ മീഡിയ

എമ്പുരാന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ആ നടൻ ആരെന്നാണ്.

dot image

സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. സിനിമയുടെ ഓരോ അപ്ഡേഷനും ആരാധകർ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. എമ്പുരാന്റെ റിലീസ് തിയതി അണിയറപ്രവർത്തകർ പുറത്ത് വിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായത് പോസ്റ്ററിൽ പുറം തിരിഞ്ഞു നിൽക്കുന്ന ആ നടൻ ആരെന്നാണ്.

ചൂട് പിടിച്ച ചർച്ചകൾക്കൊടുവിൽ നടനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫ്രഞ്ച് നടനായ എറിക് എബൗനിയാണ് പോസ്റ്ററിൽ ഉള്ളതെന്നാണ് ആരാധകരിൽ ഒരു പറ്റം പറയുന്നത്. ഇതിന് കാരണവും ഉണ്ട്. നടൻ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിൽ പൃഥ്വിരാജിനെയും മോഹൻലാലിനെയും അടക്കമുള്ള എമ്പുരാൻ അണിയറ പ്രവർത്തകരെ ടാഗ് ചെയ്തുകൊണ്ടാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. 'ഇന്ത്യയോട് നന്ദിയുണ്ട്.. വൈകാതെ തിരികെ വരു'മെന്നാണ് എറിക് പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതോടെയാണ് ആരാധകർക്കിടയിൽ അഭ്യൂഹങ്ങൾ ശക്തമായത്.

Eriq Ebouaney

അടുത്ത വർഷം മാർച്ച് 27 നാണ് എമ്പുരാൻ തിയേറ്ററുകളിൽ എത്തുന്നത്. 'എമ്പുരാൻ' ലൂസിഫറിന്റെ പ്രീക്വലും സീക്വലുമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സ്റ്റീഫൻ നെടുമ്പള്ളിയെന്ന അബ്രാം ഖുറെഷിയുടെ പഴയ ജീവിതവും പുതിയ കാലഘട്ടവും ചിത്രത്തിൽ കാണിച്ചു തരുമെന്നും വാർത്തകളുണ്ട്. ലൂസിഫറിൽ കേരള മുഖ്യമന്ത്രിയായി എത്തിയ ടൊവിനോയുടെ ജതിൻ രാംദാസ് എമ്പുരാനിലും എത്തുന്നുണ്ട്.


ഒന്നാം ഭാഗമായ ലൂസിഫറും റിലീസിനെത്തിയത് മാർച്ച് മാസത്തിലായിരുന്നു. 2019 മാർച്ച് 28 നായിരുന്നു 'ലൂസിഫർ' പുറത്തിറങ്ങിയത്. 200 കോടിയും നേടിയായിരുന്നു അന്ന് ചിത്രം തിയേറ്റർ വിട്ടത്.

Content Highlights:  Social media found the dragon that Prithviraj was going to release in Empuran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us