പ്രേമം ഇഷ്ടമായോ, അത് ഓവർ റേറ്റഡ് അല്ലേ? പ്രേമം സ്റ്റൈലിൽ പുതിയ പടത്തിന്റെ അനൗൺസ്‌മെന്റുമായി ഗോളം നായകൻ

ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ഹിറ്റ്‌ ‌ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

dot image

മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ചിത്രമാണ് പ്രേമം. ചിത്രത്തിലെ പാട്ടുകളും സീനുകളുമെല്ലാം ആരാധകർക്കിടയിൽ ഇപ്പോഴും ഹിറ്റാണ്. പ്രേമം സ്റ്റൈലിൽ പുതിയ പടത്തിന്റെ അനൗൺസ്‌മെന്റുമായി എത്തിയിരിക്കുകയാണ് ഗോളം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടൻ രഞ്ജിത്ത് സജീവ്.

യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ഹിറ്റ്‌ ‌ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ & സജീവ് നിർമ്മിക്കുന്ന ചിത്രത്തിൽ പൂയപ്പള്ളി ഫിലിംസിന്‍റെ അലക്സാണ്ടർ മാത്യു സഹനിർമ്മാതാവാണ്.

ഇന്ദ്രൻസ്, ജോണി ആന്റണി, മനോജ്‌ കെ ജയൻ, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, മനോജ്‌ കെ യു എന്നിങ്ങനെ വമ്പൻ താരനിരയിലാണ് ചിത്രം ഒരുങ്ങുന്നത്. കൂടാതെ സംവിധായകൻ അൽഫോൻസ് പുത്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാജേഷ് മുരുകേശൻ ആണ്. ശബരീഷ് വർമ്മ ഗാനരചനയും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു.

Content Highlights: Golam hero with announcement of new movie in Premam style

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us