'മേജർ മുകുന്ദ് വരദരാജനുള്ള ഏറ്റവും മികച്ച ട്രിബ്യൂട്ട്'; അമരനെ പ്രകീർത്തിച്ച് ലോകേഷ്

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്.

dot image

ശിവകാർത്തികേയൻ ചിത്രം അമരനെ പ്രകീർത്തിച്ച് തമിഴ് സംവിധായകൻ ലോകേഷ് കനകരാജ്. മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും മികച്ച ആദരവാണ് ഈ സിനിമ എന്ന് അദ്ദേഹം പറഞ്ഞു. ശിവകാർത്തികേയനും സായ് പല്ലവിയും കഥാപാത്രങ്ങളെ അനായാസമായി അവതരിപ്പിച്ചു. ഈ ചിത്രത്തിന്റെ ഭാഗമായ എല്ലാവർക്കും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ ആശംസകൾ നേരുകയും ചെയ്തു.

'മേജർ മുകുന്ദ് വരദരാജനുള്ള ഉചിതമായ ട്രിബ്യൂട്ടാണ് അമരൻ. ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവർ അനായാസമായി തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രാജ്‌കുമാർ പെരിയസാമി, അൻപറിവ്, ജി വി പ്രകാശ് തുടങ്ങിയവർക്ക് അഭിനന്ദനങ്ങൾ. ഇത്രയും വലിയൊരു സിനിമ നിർമ്മിച്ച്, അത് പ്രേക്ഷകരിലേക്ക് എത്തിച്ച ഉലകനായകൻ കമൽഹാസൻ, ആർ മഹേന്ദ്രൻ എന്നിവർക്കും ആശംസകൾ,' ലോകേഷ് കുറിച്ചത് ഇങ്ങനെ.

അതേസമയം അമരൻ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. സാക്നിൽക് റിപ്പോർട്ടനുസരിച്ച് റിലീസ് ദിനത്തിൽ അമരൻ 21.65 കോടി രൂപയുടെ ഇന്ത്യൻ നെറ്റ് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ് പതിപ്പ് 17 കോടി രൂപയാണ് ആദ്യദിന കളക്ഷന്‍ നേടിയത്. തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം പതിപ്പുകൾ യഥാക്രമം 40 ലക്ഷം, 15 ലക്ഷം, 2 ലക്ഷം, ഒരു ലക്ഷം രൂപ നേടി. ആഗോളതലത്തിൽ 42 . 3 കോടിയാണ് ചിത്രത്തിന്റെ ആദ്യദിവസത്തെ ടോട്ടൽ കളക്ഷൻ.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Content Highlights: Lokesh Kanagaraj praises Amaran movie

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us