അണ്ണൻ ഓക്കേ പറഞ്ഞാൽ ആ പടം ഉണ്ടാകും; ലോകേഷ് കനകരാജ്

വിജയ്ക്ക് രാഷ്ട്രീയ പ്രവേശനത്തിൽ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോകേഷ് പറഞ്ഞു

dot image

ആക്‌ഷനും ഡ്രാമയും ഇമോഷനുകളും മാസും ചേരുംപടി ചേർത്ത ലോകേഷ് വിജയ് ചിത്രമായിരുന്നു ലിയോ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള എല്ലാ സൂചനയും നൽകിയായിരുന്നു സിനിമ അവസാനിച്ചത്. എന്നാൽ ചിത്രത്തിന്റെ വൻ വിജയത്തിന് പിന്നാലെ വിജയ് സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതായി അറിയിക്കുകയായിരിന്നു. ഇതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമോ ഇല്ലയോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിക്കാൻ തുടങ്ങി.

ഇപ്പോഴിതാ, ചിത്രത്തെക്കുറിച്ചുള്ള അപ്ഡേറ്റ് സംവിധായകനായ ലോകേഷ് കനകരാജ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. വിജയ് സാർ ഓക്കേ പറഞ്ഞാൽ ലിയോ 2 ഉണ്ടാകുമെന്ന് പറഞ്ഞിരിക്കുകയാണ് ലോകേഷ്. കവിൻ നായകനായ ബ്ലഡി ബെഗ്ഗർ എന്ന ചിത്രം കണ്ടിറങ്ങിയ ശേഷം തമിഴ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിജയ്ക്ക് രാഷ്ട്രീയ പ്രവേശനത്തിൽ എല്ലാവിധ ആശംസകളും നേരുന്നുവെന്നും ലോകേഷ് പറഞ്ഞു.

ലോകേഷിന്റെ ഗംഭീര മേക്കിങ്ങും വിജയ്‌യുടെ പ്രകടനവും തന്നെയായിരുന്നു ലിയോയുടെ വിജയത്തിന് കാരണം. വർഷങ്ങൾക്ക് ശേഷമുള്ള വിജയ് തൃഷ കോംബോയും ആരാധകർ ഏറ്റെടുത്തു. മലയാളത്തിൽ നിന്ന് മാത്യു തോമസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 600 കോടിക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ. അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള വിജയ്‌യുടെ അവസാന ചിത്രം ദളപതി 69 ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരം മമിത ബൈജുവും എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം ഒക്ടോബറിൽ തിയേറ്ററിലെത്തും.

Content Highlights: lokesh kanakaraj about leo 2

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us