സൂര്യക്ക് പകരം ശിവകാർത്തികേയനോ? സുധ കൊങ്കരയുടെ 'പുറനാനൂറ്' ഉപേക്ഷിച്ചിട്ടില്ലെന്ന് ജി വി പ്രകാശ് കുമാർ

സിനിമയിൽ സുപ്രധാന കഥാപാത്രത്തിലേക്ക് സുധ കൊങ്കര സംവിധായകൻ ലോകേഷ് കനകരാജിനെ പരിഗണിക്കുന്നുണ്ടെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു.

dot image

'സുരറൈ പോട്ര്' എന്ന ചിത്രത്തിന് ശേഷം വലിയ പ്രതീക്ഷകളോടെ പ്രഖ്യാപിച്ച സുധ കൊങ്കര ചിത്രമായിരുന്നു 'പുറനാനൂറ്'. സൂര്യ, ദുൽഖർ സൽമാൻ, നസ്രിയ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്താൻ ഒരുങ്ങിയത്. എന്നാൽ പ്രഖ്യാപനത്തിന്റെ ഒരു ഘട്ടത്തിന് ശേഷം ചിത്രത്തെക്കുറിച്ച് യാതൊരു അപ്‌ഡേറ്റും ഇല്ലായിരുന്നു. ചിത്രം ഉപേക്ഷിച്ചെന്നും തുടർന്ന് സൂര്യക്ക് പകരം ശിവകാർത്തികേയൻ ആകും സിനിമയിൽ നായകനായി എത്തുകയെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാർ.

'പുറനാനൂറ്' ഒരു വലിയ സിനിമയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് അത്. ഒപ്പം മറ്റൊരു നടന്റെ കരിയറിലെ 25ാം ചിത്രമായും അത് മാറും. ഉടൻ തന്നെ സിനിമയെക്കുറിച്ചുള്ള ഒരു വലിയ അപ്ഡേറ്റ് പുറത്തുവരും. ചിത്രം ഡ്രോപ്പ് ചെയ്തിട്ടില്ല. ഷൂട്ടിംഗ് ഉടൻ ആരംഭിക്കും', ജിവി പ്രകാശ് കുമാർ പറഞ്ഞത് ഇങ്ങനെ.

2ഡി എന്റർടൈൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജശേഖര, കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം ആദ്യം നിർമിക്കാനൊരുങ്ങിയത്. ഒരു ക്ലാസിക് തമിഴ് സാഹിത്യകൃതിയാണ് 'പുറനാനൂറ് '. പ്രണയം, യുദ്ധം, ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും മറ്റ് വശങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ കൃതികൾ. ഇതുമായി ചിത്രത്തിന് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നത് വ്യക്തമല്ല. സിനിമയിൽ സുപ്രധാന കഥാപാത്രത്തിലേക്ക് സുധ കൊങ്കര സംവിധായകൻ ലോകേഷ് കനകരാജിനെ പരിഗണിക്കുന്നുണ്ടെന്ന് മുൻപ് വാർത്തകളുണ്ടായിരുന്നു. നേരത്തെ മാസ്റ്റർ എന്ന സിനിമയിലും ഇനിമേ എന്ന മ്യൂസിക് ആൽബത്തിലും ലോകേഷ് അഭിനയിച്ചിട്ടുണ്ട്.

Content Highlights: Sivakarthikeyan to act in Purananooru instead of Suriya

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us