മാനാടിനും മറ്റ് തിരക്കുകൾക്കും ഒടുവിൽ നടൻ വിജയ് തിരിച്ചെത്തി; ദളപതി 69 രണ്ടാം ഷെഡ്യൂളിന് തുടക്കം

2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക

dot image

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദളപതി 69'. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ ആരംഭിച്ചിരിക്കുകയാണ്. തമിഴക വെട്രി കഴകത്തിന്റ മാനാടുമായി ബന്ധപ്പെട്ട് ഇടവേളയെടുത്തിരുന്ന വിജയ്‍യും ഈ ഷെഡ്യൂളിൽ ജോയിൻ ചെയ്തിട്ടുണ്ട്. ഹൈ വോൾടേജ് ഗാനം ഉൾപ്പെടുന്നതായിരുന്നു ആദ്യ ഷെഡ്യൂളെങ്കിൽ പ്രധാനപ്പെട്ട രംഗങ്ങൾ ഉൾപ്പടുന്നതായിരിക്കും രണ്ടാം ഷെഡ്യൂൾ എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.

അടുത്ത മാസത്തോടെ ഈ ഷെഡ്യൂൾ പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. 2025 ന്റെ തുടക്കത്തിൽ തന്നെ രണ്ടാം ഷെഡ്യൂൾ ആരംഭിക്കുമെന്നും മെയ് മാസത്തോടെ ചിത്രീകരണം പൂർത്തിയാക്കുന്നതിനുമാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത് എന്നുമാണ് സൂചന.

2025 ഒക്ടോബറിൽ ദീപാവലിക്കാണ് ദളപതി 69 റിലീസ് ചെയ്യുക. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയാണ് ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമി, ലോഹിത് എൻ കെ എന്നിവരാണ് സിനിമയുടെ സഹനിർമ്മാതാക്കൾ. അനിരുദ്ധ് ആണ് സംഗീതം നൽകുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിൽ പൂജ ഹെഗ്‌ഡെയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നേരത്തെ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് എന്ന സിനിമയിൽ പൂജ വിജയ്‌യുടെ ജോഡിയായിരുന്നു. മലയാളി താരം മമിത ബൈജു, ബോളിവുഡ് താരം ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി, ഗൗതം മേനോൻ തുടങ്ങി നിരവധി പേരാണ് ദളപതി 69 ൽ അഭിനയിക്കുന്നത്.

Content Highlights: Actor Vijay movie Thalapathy 69 new schedule started

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us