'ജയ് ഭീം ഒടിടിയിൽ റിലീസ് ചെയ്തത് തെറ്റായ തീരുമാനമെന്ന് തോന്നിയിട്ടുണ്ട്'; വെളിപ്പെടുത്തി സൂര്യ

സൂര്യ, മണികണ്ഠൻ, ലിജോമോൾ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് 'ജയ് ഭീം'.

dot image

സൂര്യയുടെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം. വ്യക്തമായ രാഷ്ട്രീയം പറഞ്ഞ സിനിമയെക്കുറിച്ച് ഇന്നും പ്രേക്ഷകർ ചർച്ച ചെയ്യാറുണ്ട്. എന്നാൽ ഏറെ മികവ് പുലർത്തിയ ഈ ചിത്രം ഒടിടി റിലീസാണ് ചെയ്തത്. ചിത്രം തിയേറ്ററിൽ കാണാൻ കഴിയാത്തതിന്റെ നിരാശ പലരും പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ചെയ്തത് തെറ്റായ തീരുമാനമായി അനുഭവപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് സൂര്യ. മിസ് മാലിനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യം പറഞ്ഞത്.

രജനികാന്ത് ചിത്രം 'അണ്ണാത്തെ' കാണുന്നതിന് ഒരു തിയേറ്ററിൽ പോയപ്പോഴുള്ള അനുഭവമാണ് സൂര്യ പങ്കുവെച്ചത്. തിയേറ്ററിന് പുറത്ത് ഒരു വൃദ്ധൻ ജയ് ഭീമിന്റെ ടിക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്നത് കണ്ടു. ചിത്രം ഒടിടി റിലീസാണെന്ന് പറഞ്ഞപ്പോൾ ഒടിടി എന്താണെന്ന് അദ്ദേഹത്തിന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഡിജിറ്റൽ റിലീസ് കാരണം ചിത്രം അതിന്റെ ടാർഗറ്റ് പ്രേക്ഷകരിലേക്ക് എത്തിയില്ല. ആ കാരണത്താൽ ജയ് ഭീം ഒടിടി റിലീസ് ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നു എന്ന് തനിക്ക് തോന്നിയതായി സൂര്യ പറഞ്ഞു.

മണികണ്ഠൻ, ലിജോമോൾ, സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രമാണ് 'ജയ് ഭീം'. അഡ്വക്കേറ്റ് ചന്ദ്രു എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിച്ചത്. 1993 ൽ കടലൂരിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങിയത്. സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രം നിർമിച്ചത്. ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസ് ആയിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ മണികണ്ഠന്റെയും ലിജോമോളുടെയും പ്രകടനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

Content Highlights: Suriya says that releasing Jai Bhim on OTT was his worst decision

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us