'ഷെഡ്യൂൾ മുടങ്ങരുത്, ഷോ മസ്റ്റ് ഗോ ഓൺ!'; ഷൂട്ടിങ്ങിനിടെ പരിക്കേറ്റെങ്കിലും ചിത്രീകരണം തുടർന്ന് വിജയ് ദേവരകൊണ്ട

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് വിഡി 12.

dot image

വിഡി 12 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ വിജയ് ദേവരകൊണ്ടയ്ക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ചിത്രത്തിലെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നടന് ചെറിയ പരിക്കേറ്റത്. എന്നാൽ സിനിമയുടെ ഷൂട്ടിങ് മുടങ്ങരുത് എന്ന കാരണത്താൽ പ്രോജക്റ്റിനായി ഷെഡ്യൂൾ ചെയ്ത പ്രകാരം നടൻ ചിത്രീകരണം തുടർന്നുവെന്നും പിങ്ക്‌വില്ല റിപ്പോർട്ട് ചെയ്യുന്നു.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമാണ് വിഡി 12. സിനിമയ്ക്കായി നടൻ നടത്തിയ കടുത്ത പരിശീലനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 'ഐസ് ബാത്ത്' അടക്കമുള്ള പരിശീലനമാണ് വിജയ് സിനിമയ്ക്കായി ചെയ്തത്. തലയിലൂടെ ഐസ് വെള്ളം ഒഴിച്ച് കുളിക്കുന്നതിനെയാണ് ഐസ് ബാത്ത് എന്ന് പറയുന്നത്. പേശികൾ കൂടുതൽ ബലപ്പെടുത്തുന്നതിനായിട്ടാണ് ഐസ് ബാത്ത് ഉപയോഗിക്കുന്നത്.

ഗൗതം തന്നൂരിയാണ് വിഡി 12 എഴുതി സംവിധാനം ചെയ്യുന്നത്. വിജയ് ദേവരകൊണ്ട, ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം അടുത്തവര്‍ഷം മാര്‍ച്ച് 28ന് റിലീസാകും എന്നാണ് വിവരം.

Also Read:

അതേസമയം രണ്ട് ചിത്രങ്ങൾ കൂടി വിജയ് ദേവരകൊണ്ടയുടെതായി ഒരുങ്ങുന്നുണ്ട്. വിഡി 13, വിഡി 14 എന്നിങ്ങനെ താൽക്കാലികമായി പേരിട്ട ചിത്രങ്ങൾ രവി കിരൺ കോലയും രാഹുൽ സംകൃത്യനുമാണ് സംവിധാനം ചെയ്യുന്നത്.

Content Highlights: Vijay Deverakonda suffers injury during an action scene on VD12 sets

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us