പ്രതിഫലത്തില്‍ ഏവരെയും കടത്തിവെട്ടി സെന്‍ഡായ; ഹോളിവുഡിലെ ടോപ് 6 യുവ നായികമാര്‍ ഇതാ

മില്ലി ബോബി ബ്രൗണും 10 മില്യണ്‍ ഡോളറുമായി സെന്‍ഡായക്ക് ഒപ്പമുണ്ട്

dot image

യുവതാരങ്ങള്‍ ഹോളിവുഡില്‍ വിജയങ്ങള്‍ കൊയ്യുന്ന നാളുകളാണിത്. ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ ലോകമാകെ ആരാധകരെ നേടിയെടുത്ത യുവ നടിമാരും ഇക്കൂട്ടത്തിലുണ്ട്. പുതിയ റിപ്പോര്‍ട്ട് പ്രകാരം വിജയങ്ങള്‍ക്കൊപ്പം ഈ നായികമാരുടെ പ്രതിഫലത്തിലും വന്‍കുതിപ്പാണ് ഉണ്ടായിരിക്കുന്നത്.

30 വയസിന് താഴെയുള്ള ഹോളിവുഡ് നടിമാരുടെ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫിലിം അപ്‌ഡേറ്റ്‌സ് എന്ന പ്ലാറ്റ്‌ഫോമിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍ പ്രകാരം സെന്‍ഡായ ആണ് ഈ പട്ടികയില്‍ മുന്നിലുള്ളത്.

10 മില്യണ്‍ ഡോളറാണ് ഒരു ചിത്രത്തിനായി സെന്‍ഡായ കൈപ്പറ്റിയിരിക്കുന്നത്.

Zendaya

യൂഫോറിയ സീരിസ്, സ്‌പൈഡര്‍മാന്‍, ഡ്യൂണ്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയായ സെന്‍ഡായ അടുത്തിടെ ഇറങ്ങിയ ചാലഞ്ചേഴ്‌സ് എന്ന ചിത്രത്തിനായാണ് 10 മില്യണ്‍ ഡോളര്‍ സ്വന്തമാക്കിയത്.

മില്ലി ബോബി ബ്രൗണും 10 മില്യണുമായി സെന്‍ഡായക്ക് ഒപ്പമുണ്ട്. എനോല ഹോംസിന്റെ രണ്ടാം ഭാഗത്തിനായാണ് താരം ഈ പ്രതിഫലം നേടിയത്. സ്‌ട്രേഞ്ചര്‍ തിങ്‌സിലെ കേന്ദ്ര കഥാപാത്രമായ ഇലവനെ അവതരിപ്പിച്ച് ശ്രദ്ധേയായ മില്ലി ഇന്ത്യയിലും പ്രശസ്തയാണ്.

Millie Boby Brown in Stranger Things
സ്ട്രേഞ്ചര്‍ തിങ്സിലെ ഇലവന്‍ എന്ന കഥാപാത്രമായി മില്ലി ബോബി ബ്രൗണ്‍

യൂഫോറിയയില്‍ സെന്‍ഡായയുടെ സഹതാരമായിരുന്ന സിഡ്‌നി സ്വീനിയാണ് പട്ടികയില്‍ പിന്നീട് വരുന്നത്. ദ ഹൗസ് മെയ്ഡ് എന്ന ചിത്രത്തിനായി 7.5 മില്യണ്‍ ഡോളറാണ് താരം പ്രതിഫലമായി വാങ്ങിയത്. ഈ വര്‍ഷമിറങ്ങിയ 'എനിവണ്‍ ബട്ട് യു' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ വിജയം നടിയുടെ കരിയറില്‍ വലിയ മാറ്റം വരുത്തുകയായിരുന്നു.

വ്യത്യസ്തമായ നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയായ ഫ്‌ളോറന്‍സ് പഗ് മാര്‍വെല്‍ ചിത്രമായ തണ്ടര്‍ബോള്‍ട്ട്‌സിലൂടെ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തി. 7 മില്യണ്‍ ഡോളറാണ് ഈ ചിത്രത്തിനായുള്ള താരത്തിന്റെ പ്രതിഫലം. വെനസ്‌ഡേ എന്ന സീരിസിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ ജെന്ന ഒര്‍ട്ടേഗയാണ് അടുത്തതായി ഈ ലിസ്റ്റിലെത്തുന്നത്.

ജെ.ജെ അബ്രാംസ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രത്തിനായി 6 മില്യണാണ് നടി നേടിയത്.

പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത് അന്യ ടെയ്‌ലര്‍ ജോയ് ആണ്. മാഡ് മാക്‌സ് ഫിലിം സീരിസിലെ ഫ്യൂരിയോസ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 1.8 മില്യണ്‍ ഡോളറാണ് താരം നേടിയത്.

Content Highlights : Zendaya tops list of highest-paid actresses under 30 in Hollywood, top 6 actors are also on the list

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us