'ഞങ്ങള്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു'; ഡങ്കിക്കൊപ്പം സലാർ റിലീസ് ചെയ്തതിന് മാപ്പുപറഞ്ഞ് പ്രശാന്ത് നീല്‍

ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു ഡങ്കിയും സലാറും തമ്മിലുള്ള റിലീസ് ക്ലാഷിനെ കുറിച്ച് പ്രശാന്ത് നീൽ സംസാരിച്ചത്.

dot image

ഷാരൂഖ് ഖാൻ - രാജ് കുമാർ ഹിരാനി ചിത്രം ഡങ്കിക്കൊപ്പം തന്റെ ചിത്രമായ സലാർ റിലീസ് ചെയ്തതിൽ മാപ്പു പറഞ്ഞ് സംവിധായകൻ പ്രശാന്ത് നീൽ. നേരത്തെ തന്നെ റിലീസ് പ്രഖ്യാപിച്ച ഡങ്കിക്കൊപ്പം തങ്ങളുടെ ചിത്രം റിലീസ് ചെയ്യാൻ പാടില്ലായിരുന്നെന്നും അത്തരത്തിൽ റിലീസ് ചെയ്തതിന് ഡങ്കി ടീമിനോട് മാപ്പു ചോദിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു.

ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിലായിരുന്നു ഡങ്കിയും സലാറും തമ്മിലുള്ള റിലീസ് ക്ലാഷിനെ കുറിച്ച് പ്രശാന്ത് നീൽ സംസാരിച്ചത്. 'ഞങ്ങൾക്ക് ഉണ്ടായിരുന്ന ഒരേയൊരു തീയതി അതായിരുന്നു. ഡങ്കി ടീം ആദ്യം തന്നെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നു. ആ ഡേറ്റിൽ മറ്റൊരു സിനിമ റിലീസ് ചെയ്യുന്നത് നല്ല കാര്യമല്ല' എന്നായിരുന്നു പ്രശാന്ത് പറഞ്ഞത്.

'ഇത്തരമൊരു കാര്യം ചെയ്തതിൽ സലാറിന്റെ മുഴുവൻ ടീമും ഡങ്കി ടീമിനോട് ക്ഷമ ചോദിക്കുന്നു. ഇത്തരമൊരു സാഹചര്യം വരാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. ഷാരൂഖ് സാറും രാജ്കുമാറും വലിയ ആളുകളാണ് ഞങ്ങൾക്ക് അങ്ങനെയൊരു സാഹചര്യം വേണ്ടായിരുന്നു. പക്ഷേ ജ്യോതിഷവും മറ്റുള്ള കാര്യങ്ങളും കാരണമാണ് അതേ ഡേറ്റ് തന്നെ തീരുമാനിക്കേണ്ടി വന്നത്' എന്നും പ്രശാന്ത് പറഞ്ഞു.

സലാറും ഡങ്കിയും തമ്മിലുള്ള ക്ലാഷിൽ കൂടുതൽ കളക്ഷൻ നേടിയത് സലാറായിരുന്നെങ്കിലും ബഡജറ്റ് കണക്കാക്കുമ്പോൾ ഡങ്കിയായിരുന്നു ബോക്‌സോഫീസിൽ കൂടുതൽ വിജയമായത്. 270 കോടി ബജറ്റിൽ നിർമ്മിച്ച സലാറിന്റെ ആദ്യ ഭാഗം ഇന്ത്യയിൽ 404 കോടിയും ലോകമെമ്പാടുമായി 611 കോടിയുമായിരുന്നു നേടിയത്. പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


120 കോടി ബജറ്റിൽ നിർമ്മിച്ച ഡങ്കി 470 കോടി രൂപയായിരുന്നു നേടിയത്. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ചിത്രത്തിൽ ഷാരൂഖ് ഖാൻ, തപ്സി പന്നു, വിക്കി കൗശൽ, അനിൽ ഗ്രോവർ, ബൊമൻ ഇറാനി, വിക്രം കൊച്ചാർ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Director Prashant Neel Apologizes For Releasing Prabhas' Salaar With Shahrukh Khan Starrer Dunki

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us