ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് സാമന്ത. കരിയറിൽ അപ്രതീക്ഷിത തിരിച്ചടികൾ നേരിടേണ്ടി വന്നെങ്കിലും ഇപ്പോൾ സിനിമ രംഗത്ത് സജീവമാണ് താരം. മുൻ കാലങ്ങളിൽ തനിക് തെറ്റ് പറ്റിയെന്നും തോൽവി തുറന്ന് സമ്മതിക്കുന്നുവെന്നും പറഞ്ഞിരിക്കുകയാണ് നടി ഇപ്പോൾ. ഇന്‍സ്റ്റഗ്രാമിലെ ആസ്‌കി മീ എനിതിങ്ങ് സെഷനില്‍ തന്റെ ഫോളേവേഴ്‌സിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയാണ് കരിയറിനെ കുറിച്ച് സാമന്ത മനസ്സുതുറന്നത്.
'ഞാന്‍ തിരഞ്ഞെടുക്കുന്ന ഓരോ റോളുകളും എന്നെ തന്നെ വെല്ലുവിളിക്കുന്നതാവണമെന്നും ഓരോ വെല്ലുവിളികളും കഴിഞ്ഞതിനേക്കാള്‍ പ്രയാസമേറിയതാവണമെന്നും ഞാന്‍ സ്വയം വാഗ്ദാനം നല്‍കിയിട്ടുണ്ട്. ശരിയാണ് മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി. പല കാര്യങ്ങളും വിചാരിച്ചതുപോലെ നടന്നില്ല. ഞാന്‍ തോല്‍വി സമ്മതിക്കുന്നു. കഴിഞ്ഞ കുറച്ചു സിനിമകളില്‍ എന്റെ പ്രകടനം മികച്ചതല്ലായെന്നത് ഞാന്‍ സമ്മതിക്കുകയാണ്', സാമന്ത പറഞ്ഞു.
Our Queen @Samanthaprabhu2 spoke about the hard work she put into the character of 'Honey' for #CitadelHoneyBunny and how the character would look! 🙌💥 #CITADEL #CitadelHoneyBunnyOnPrime #Samantha #SamanthaRuthPrabhu pic.twitter.com/YlO8Qj96Jo
— Samantha FC || TWTS™ (@Teamtwts2) November 4, 2024
സാമന്ത കേന്ദ്രകഥാപാത്രമായെത്തുന്ന സിറ്റാഡല്‍: ഹണി ബണ്ണി എന്ന ആക്ഷന്‍ ടിവി സീരീസ് പുറത്തിറങ്ങാനിരിക്കുകയാണ്. നവംബർ ഏഴിന് ആമസോൺ പ്രൈമിലൂടെ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ചിത്രത്തിലെ സഹതാരമായ വരുണ്‍ ധവാനൊപ്പം ഒരു കോമഡി ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും താമസിയാതെ ചെയ്യുമെന്നും സാമന്ത അടുത്തിടെ പറഞ്ഞിരുന്നു.
ഫാമിലി മാൻ, ഫർസി, ഗൺസ് ആൻഡ് ഗുലാബ്‌സ് എന്നീ സൂപ്പർഹിറ്റ് സീരീസുകൾക്ക് ശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരീസാണ് 'സിറ്റാഡൽ ഹണി ബണ്ണി'. ഒരു കംപ്ലീറ്റ് ആക്ഷൻ മൂഡിലുള്ള സീരിസിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വമ്പൻ ആക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പ്രിയങ്ക ചോപ്ര, റിച്ചാർഡ് മാഡൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഹോളിവുഡ് സീരീസ് ആയ സിറ്റാഡലിന്റെ സ്പിൻ ഓഫ് ആയിട്ടാണ് ഈ ഇന്ത്യൻ വേർഷൻ ഒരുങ്ങുന്നത്. സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്. സീത ആർ മേനോൻ, രാജ് ആൻഡ് ഡികെ, സുമിത് അറോറ എന്നിവർ ചേർന്നാണ് സിറ്റാഡലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കേ കേ മേനോൻ, സാഖിബ് സലീം, സിമ്രാൻ, സിക്കന്ദർ ഖേർ എന്നിവരാണ് സീരിസിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Content Highlights: samantha talks about her career struggles