'150 കോടി നേടിയെന്ന് പലരും പറഞ്ഞു, പണം മുഖ്യമാണ്, എന്നാൽ ആരോടും മത്സരിക്കാനില്ല'; ശിവകാർത്തികേയൻ

'സിനിമയുടെ കളക്ഷൻ വെച്ച് മറ്റു സിനിമകളോട് മത്സരിക്കാൻ ഇല്ല. തമിഴിൽ നിന്ന് നല്ല സിനിമകൾ ഉണ്ടാകണം'

dot image

ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് അമരനെന്ന് ഒന്നടങ്കം പറയുകയാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ആദ്യ ദിന പ്രതികരണം പോലെ തന്നെ കുതിച്ചുയരുകയാണ് ചിത്രത്തിന്റെ കളക്ഷനും. 150 കോടിയും കടന്ന് ചിത്രം പ്രദർശനം തുടരുമ്പോൾ ആരോടും മത്സരിക്കാനില്ലെന്നും ഇനിയും ഇത്തരം ബിഗ് ബജറ്റ് ചിത്രങ്ങൾ നൽകാനാണ് ആഗ്രഹമെന്നും പറയുകയാണ് ശിവകാർത്തികേയൻ. അമരന്റെ വിജയം ആഘോഷിക്കുന്ന വേദിയിലാണ് നടന്റെ പ്രതികരണം.

'അമരൻ 150 കോടി നേടിയെന്ന് പലരും പറഞ്ഞു. കളക്ഷൻ മുഖ്യമാണ്. കാരണം നല്ല കളക്ഷൻ ഉണ്ടായാലേ പ്രൊഡ്യൂസർക്ക് ലാഭവും ഇനിയും ഇത്തരം സിനിമകൾ ചെയ്യാനും സാധിക്കുകയുള്ളു. എന്നാൽ സിനിമയുടെ കളക്ഷൻ വെച്ച് മറ്റു സിനിമകളോട് മത്സരിക്കാൻ ഇല്ല. തമിഴിൽ നിന്ന് നല്ല സിനിമകൾ ഉണ്ടാകണം', ശിവകാർത്തികേയൻ പറഞ്ഞു.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിക്കുന്നു. കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ ജിവി പ്രകാശ് കുമാറാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

Content Highlights: sivakarthikeyan about amarn movie success

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us