4 വർഷം മുമ്പത്തെ സ്വപ്‌നം സത്യമായി; സൂര്യയ്ക്ക് മുന്നിൽ ഡാൻസ് കളിച്ച് ചെങ്കൽചൂളയിലെ മിടുക്കന്മാർ

അയന്‍ സിനിമയിലെ ഗാനം റീക്രിയേറ്റ് ചെയ്ത് വെെറലായ ടീം സൂര്യയുടെ അഭിനന്ദനവും നേടിയിരുന്നു

dot image

4 വർഷം മുമ്പ് ചെയ്ത ഒരു റീ ക്രിയേറ്റ് വീഡിയോ, വർഷങ്ങൾക്ക് ശേഷം അതേ ഗാനത്തിന് ലൈവായി ഡാൻസ് കളിക്കുക. അതും തങ്ങളുടെ ഇഷ്ടനായകന് മുന്നിൽ. തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഒരു കൂട്ടം കൗമാരക്കാരുടെ സ്വപ്‌നം ഇന്ന് സത്യമായിരിക്കുകയാണ്.

വർഷങ്ങൾക്ക് മുമ്പ് സൂര്യ നായകനായ അയൻ എന്ന ചിത്രത്തിലെ ഗാനം അതേപോലെ തന്നെ റീ ക്രിയേറ്റ് ചെയ്ത പയ്യന്മാർ ഇന്ന് സൂര്യയ്ക്ക് മുന്നിൽ അതേ പാട്ടിന് നൃത്തം ചെയ്തു. സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവയുടെ റിലീസിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു സൂര്യയ്ക്ക് മുന്നിൽ സ്റ്റേജിൽ ലൈവായി അവര്‍ ഡാൻസ് ചെയ്തത്.

ചെങ്കൽ ചൂള നിവാസികളായ അഭി, സ്മിത്ത്, ജോബിൻ, സിബിൻ, അജയ്, ജോജി, കാർത്തിക്, പ്രണവ്, സൂരജ്, പ്രവിത്ത്, അഭിജിത്ത്, നിഖിൽ എന്നിവരായിരുന്നു അന്ന് ആ ഗാനരംഗത്തിൽ അഭിനയിക്കുകയും ഡാൻസ് കളിക്കുകയും ചെയ്തത്. അന്ന്, ഈ റീ ക്രിയേറ്റ് വീഡിയോ കണ്ട സൂര്യ അത് ട്വിറ്ററിൽ പങ്കുവെയ്ക്കുകയും ഡാൻസ് കളിച്ച മിടുക്കരെ അഭിനന്ദിച്ച് ശബ്ദ സന്ദേശം അയക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് നടന്ന കങ്കുവ പ്രൊമോഷൻ പരിപാടിയിൽ അന്നത്തെ അതേ ടീം വീണ്ടും ഡാൻസ് കളിച്ചപ്പോൾ സൂര്യ സ്റ്റേജിൽ ഓടിയെത്തുകയും എല്ലാവരെയും നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.

നവംബർ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. സൂര്യ ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തിൽ ദിഷ പഠാണിയാണ് നായികയാവുന്നത്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിൻറെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, ജി ധനഞ്ജയൻ , യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

കങ്കുവ, ഫ്രാൻസിസ് എന്നിങ്ങനെ ഇരട്ടവേഷങ്ങളിൽ സൂര്യ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് നടൻ ബോബി ഡിയോളാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗപതി ബാബു, കോവൈ സരള, യോഗി ബാബു, ആനന്ദരാജ്, ജി മാരിമുത്തു, ബാല ശരവണൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: TVM Chenkalchoola Boys danced Infront of Surya Kanguva Promotion in Kerala after ayan dance recreate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us