നടന്‍ വിക്രാന്ത് മാസിക്ക് വധഭീഷണി

ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള 'ദ സബര്‍മതി റിപ്പോര്‍ട്ട്' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് വധഭീഷണി

dot image

മുംബൈ: പ്രമുഖ ബോളിവുഡ് താരം വിക്രാന്ത് മാസിക്ക് വധഭീഷണി. വിക്രാന്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ള 'ദ സബര്‍മതി റിപ്പോര്‍ട്ട്' എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് വധഭീഷണിയെന്ന് വിക്രാന്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വധഭീഷണി ഉയരുന്നതെന്നും അത് കാര്യമാക്കുന്നില്ലെന്നും വിക്രാന്ത് പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു വിക്രാന്തിന്റെ പ്രതികരണം.

വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സബര്‍മതി റിപ്പോര്‍ട്ട് ഒരുക്കിയിരിക്കുന്നതെന്ന് വിക്രാന്ത് പറഞ്ഞു. തങ്ങള്‍ കലാകാരന്മാരാണ്. പ്രേക്ഷകരോട് കഥകള്‍ പറയുന്നു. ചിത്രം കാണാതെ അതിനെക്കുറിച്ച് സംസാരിക്കുന്നത് തെറ്റിദ്ധാരണ പരത്തുമെന്നും വിക്രാന്ത് പറഞ്ഞു.

രഞ്ജന്‍ ചന്ദേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏക്താ കപൂറും ശോഭ കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് വിക്രാന്ത് ചിത്രത്തില്‍ എത്തുന്നത്. റിധി ദോഗ്ര, റാഷി ഖന്ന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സെക്ടര്‍ 36ന് ശേഷം വിക്രാന്ത് അഭിനയിക്കുന്ന ചിത്രമാണ് സബര്‍മതി.

Content Highlights- actor vikrant massey get death threat over social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us