മലയാളത്തിലെ മിനിമം ഗ്യാരന്റി കോംബോ, വീണ്ടും ഹിറ്റടിച്ച് നസ്‌ലെന്‍; മികച്ച റിപ്പോർട്ടുമായി 'ഐ ആം കാതലൻ'

2019 ൽ പുറത്തിറങ്ങിയ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് എഡി - നസ്‌ലെന്‍ കോംബോ ആദ്യമായി ഒന്നിക്കുന്നത്.

dot image

'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ മൂന്ന് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ കൂട്ടുകെട്ടാണ് ഗിരീഷ് എ ഡി - നസ്‌ലെന്‍ കോംബോ. ഈ കൂട്ടുകെട്ടിൽ നിന്നും ഏറ്റവും പുതിയതായി ഇറങ്ങിയ ചിത്രമാണ് 'ഐ ആം കാതലൻ'. ഒരു ടെക്നോ ക്രൈം ത്രില്ലർ ഴോണറിൽ ഒരുങ്ങിയ സിനിമക്ക് ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'പ്രേമലു'വിന് ശേഷമുള്ള മറ്റൊരു ഹിറ്റ് സിനിമയാണ് 'ഐ ആം കാതലൻ' എന്നാണ് ആദ്യ പ്രതികരണങ്ങൾ.

ചെറിയൊരു പ്ലോട്ടിനെ തമാശയുടെ മേമ്പടിയോടെയും ത്രില്ലിങ് മൊമെന്റ്‌സ്‌ കൊണ്ടും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മറ്റു ഗിരീഷ് എ ഡി സിനിമകളെപ്പോലെ തമാശകൾ നിറഞ്ഞതാണ് സിനിമയെന്നും പ്രതികരണങ്ങളുണ്ട്. ചിത്രത്തിലെ ഹാക്കിങ് സീനുകളെല്ലാം പ്രേക്ഷകർക്ക് എളുപ്പം മനസിലാക്കുന്നതാണെന്നും ഒട്ടും കൺഫ്യൂസിങ് അല്ല എന്നും പ്രതികരണങ്ങളുണ്ട്.

നടൻ സജിൻ ചെറുകയിലാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അനിഷ്മ നായികയായെത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, ലിജോമോൾ, ടി.ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിൽ നിർമാതാവായി ഗോകുലം ഗോപാലനുമുണ്ട്.

2019 ൽ പുറത്തിറങ്ങിയ 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗിരീഷ് എഡി - നസ്‌ലെന്‍ കോംബോ ആദ്യമായി ഒന്നിക്കുന്നത്. തുടർന്ന് 'സൂപ്പർ ശരണ്യ', 'പ്രേമലു' എന്നീ സിനിമകൾ പ്രേക്ഷകർക്കിടയിൽ ഇവരെ കൂടുതൽ സ്വീകാര്യരാക്കി. ഇതിൽ 'പ്രേമലു' ഈ കോംബോയുടെ ആദ്യ 100 കോടി ചിത്രമായി. മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമക്ക് രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Gireesh AD Naslen combo strikes again good reports for I am kathalan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us