റോപ്പുമില്ല ഡ്യൂപ്പുമില്ല, ഇത് ദളപതി കിക്ക്‌!; വൈറലായി സർക്കാരിന്റെ ആക്ഷൻ സീൻ മേക്കിങ് വീഡിയോ

2018 ൽ എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമയാണ് 'സർക്കാർ'.

dot image

ആക്ഷൻ സീനുകളെ വളരെ അനായാസമായി ചെയ്തു ഫലിപ്പിക്കാൻ കഴിവുള്ള നടനാണ് വിജയ്. തുപ്പാക്കി, പോക്കിരി, കത്തി തുടങ്ങിയ പഴയതും പുതിയതുമായ നിരവധി സിനിമകളിലെ വളരെ ത്രില്ലിങ് ആയ അദ്ദേഹത്തിന്റെ ആക്ഷൻ സീനുകൾ കണ്ട് കൈയ്യടിച്ചവരാണ് നമ്മൾ. പലപ്പോഴും ഡ്യൂപ്പിനെയോ റോപ്പുകളെയോ ആശ്രയിക്കാതെ സ്വയം സ്റ്റണ്ട് സീനുകൾ ചെയ്യാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ 'സർക്കാർ' എന്ന ചിത്രത്തിലെ വിജയ് യുടെ സ്റ്റണ്ട് സീനുകളാണ് വീണ്ടും ചർച്ചാവിഷയമാകുന്നത്.

'സർക്കാർ' സിനിമയുടെ ആറാം വാർഷികത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ഒരു ആക്ഷൻ സീനിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇതിൽ നിന്നുള്ള സീനുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിന്റെ ഇന്റെർവെല്ലിനോട് അടുപ്പിച്ചുള്ള സ്റ്റണ്ട് സീനാണ് ഈ വീഡിയോയിൽ ഉള്ളത്. ഇതിൽ ഡ്യൂപ്പിന്റെ സഹായമില്ലാതെ വിജയ്‌യുടെ ഫൈറ്റാണ് ആരാധകരെ ഇപ്പോൾ ആവേശത്തിലാക്കിയിരിക്കുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

2018 ൽ എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമയാണ് 'സർക്കാർ'. ഒരു പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായി ഒരുങ്ങിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ബോക്സ് ഓഫീസിൽ മികച്ച നേട്ടമായിരുന്നു കാഴ്ചവച്ചത്. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ, രാധ രവി, യോഗി ബാബു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആയിരുന്നു ചിത്രം നിർമിച്ചത്.

Content Highlights: Vijays fight scene from Sarkar goes viral in social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us